Join Whatsapp Group. Join now!

Medical Camp | ചെമ്മനാട് ജമാഅത് ഹയർ സെക്കൻഡറി സ്കൂളിൽ സൗജന്യ ആരോഗ്യ പരിശോധന 24 ന്

ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയും മംഗലാപുരം ഫാദർ മുള്ളേഴ്‌സ് ഹോസ്പിറ്റലും ചേർന്ന് സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ്

കാസർകോട്: (MyKasargodVartha) ചെമ്മനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെയും മംഗലാപുരം ഫാദർ മുള്ളേഴ്‌സ് ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് നടത്തുന്നു.

Free Health Camp at Chemnad School, Kasaragod

നവംബർ 24 ഞായർ രാവിലെ 9:30 മുതൽ 3 മണി വരെ ചെമ്മനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന ഈ ക്യാമ്പിൽ ജനറൽ മെഡിസിൻ, ജനറൽ സർജറി, സ്ത്രീ രോഗ വിഭാഗം, ശിശു രോഗ വിഭാഗം, എല്ല് രോഗ വിഭാഗം, ചർമ്മ രോഗ വിഭാഗം, ഇ.എൻ.ടി, കണ്ണ് രോഗ വിഭാഗം, കാൻസർ ചികിത്സ വിഭാഗം, ഗാസ്‌ട്രോ, മൂത്രാശയ രോഗം, സ്പീച്ച് & ഹിയറിംഗ് വിഭാഗങ്ങളിലെ പ്രഗത്ഭ ഡോക്ടർമാർ രോഗികളെ പരിശോധിക്കും.

പരിശോധന പൂർണമായും സൗജന്യമാണ്. എല്ലാവർക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9495345640, 9895823318, 9846916022, 7012686823, 9895865008 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

 #freehealthcamp #chemmanad #kasaragod #health #medical #community #hospital #fathermuller

Post a Comment