Join Whatsapp Group. Join now!

Appeal | ചെങ്കൽ മേഖലയിലെ സമരം ഒത്ത് തീർപ്പാക്കണമെന്ന് എ അബ്ദുർ റഹ് മാൻ

മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ, ചെങ്കൽ ക്വാറി സമരം നിർത്തിയിടാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. സമരം തുടർന്നാൽ നിർമ്മാണ മേഖല തളർന്ന്
കാസർകോട്: (MyKasargodVartha) ചെങ്കൽ ക്വാറി അനിശ്ചിതകാല സമരം നിർമ്മാണ മേഖലയെ തളർത്തിയിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ ആരോപിച്ചു. സമരം തുടർന്നാൽ നിരവധി തൊഴിലാളികൾ ജോലി നഷ്ടപ്പെടും. ക്വാറി ഉടമകളും തൊഴിലാളികളും ഒരുപോലെ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ ചെങ്കൽ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ സംസ്ഥാന മുഖ്യമന്ത്രിക്കയച്ച ഈ -മെയിൽ സന്ദേശത്തിൽ ആവശ്യപ്പെട്ടു.
  
Kerala, quarry strike, Muslim League, construction industry, job losses, economic impact, government intervention.

ഈ സാഹചര്യത്തിൽ സർക്കാർ അടിയന്തിരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമരം തുടർന്നാൽ നിർമ്മാണ മേഖല പൂർണ്ണമായി നിശ്ചലമാവുകയും തൊഴിലാളികൾ പട്ടിണിയിലാവുകയും ചെയ്യും. ചെങ്കൽ ക്വാറി ഉടമകൾ നേരിടുന്ന പ്രയാസങ്ങളും പ്രശ്നങ്ങളും പരിഹരിച്ച് സമരം ഒത്തു തീർപ്പാക്കി ഈ മേഘലയിൽ പ്രവർത്തിക്കുന്ന എല്ലാവരെയും സംരക്ഷിക്കാൻ നടപടി വേണമെന്ന് എ. അബ്ദുൽ റഹ്മാൻ ആവശ്യപ്പെട്ടു.

Keywords: Kerala, quarry strike, Muslim League, construction industry, job losses, economic impact, government intervention.

Post a Comment