Join Whatsapp Group. Join now!

Labor | നിർമ്മാണ തൊഴിലാളികളുടെ ആശങ്കകൾക്ക് പരിഹാരം വേണം: സി.ഐ.ടി.യു

അജാനൂർ: (MyKasargodVartha) നിർമ്മാണ തൊഴിലാളികളുടെ ക്ഷേമ പെൻഷനും മറ്റ് ആനുകൂല്യങ്ങളും കൃത്യമായി ലഭിക്കാത്തത് ആശങ്കയുളവാക്കുന്നതായി സി.ഐ.ടി.യു കാഞ്ഞങ്ങാട് ഏരിയ സമ്മേളനം ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ ആശങ്കകൾ അകറ്റി സെസ്സ് പിരിവ് ഊർജ്ജിതമാക്കണമെന്നാണ് സമ്മേളനം ആവശ്യപ്പെട്ടിരിക്കുന്നത്.
  
Kasaragod, Kerala, News, Concerns of Construction Workers Need Resolution: CITU.

അടോട്ട് എ. കെ. നാരായണൻ നഗറിൽ നടന്ന സമ്മേളനം യൂണിയൻ കാസർകോട് ജില്ലാ പ്രസിഡണ്ട് എം. വി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കാഞ്ഞങ്ങാട് ഏരിയാ പ്രസിഡണ്ട് കെ. ശശി രാവണീശ്വരം അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി സെക്രട്ടറി പി. ദാമോദരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രീധരൻ പെരിയ രക്തസാക്ഷി പ്രമേയവും പി. കെ. പ്രകാശൻ അനുശോചന പ്രമേയവും സി. വി.കൃഷ്ണൻ, എസ് ശശി എന്നിവർ പ്രമേയവും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട് സുജാത, സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗങ്ങളായ കാറ്റാടി കുമാരൻ, വി.ചന്ദ്രൻ, യൂണിയൻ ജില്ലാ കമ്മിറ്റി അംഗം.ബാലകൃഷ്ണൻ കാലിക്കടവ്,എം. ശോഭ. കെ. ജി.സജിവൻ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർപേഴ്സൺ വി.വി. തുളസി സ്വാഗതവും സംഘാടകസമിതി കൺവീനർ വി. രാജൻ പാലക്കി നന്ദിയും പറഞ്ഞു.
 
Kasaragod, Kerala, News, Concerns of Construction Workers Need Resolution: CITU.

Keywords: Kasaragod, Kerala, News, Concerns of Construction Workers Need Resolution: CITU.

Post a Comment