Join Whatsapp Group. Join now!

Thanima | മഴയിൽ സംഗീതം പെയ്തിറങ്ങിയ സായാഹ്നം; 'സദായേ ഇശ്ഖ്' ശ്രദ്ധേയമായി

നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു, Thanima Kala Sahithya Vedi, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
കാസർകോട്: (MyKasargodVartha) തനിമ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഡയലോഗ് സെൻററിൽ നടന്ന സദായേ ഇശ്ഖ് ശ്രദ്ധേയമായി. രണ്ടു മണിക്കൂർ നീണ്ടുനിന്ന സംഗീത മഴ ആസ്വാദക സദസിനെ കോരിത്തരിപ്പിച്ചു. കാസർകോട് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം ഗസൽ വരികൾ ആലപിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. തനിമ പ്രസിഡണ്ട് അബു ത്വാഈ അധ്യക്ഷത വഹിച്ചു.
  
News, Kasaragod, Kerala, Thanima Kala Sahithya Vedi held cultural programme.

എ എസ് മുഹമ്മദ് കുഞ്ഞി, എ കെ റിയാസ് മുഹമ്മദ്, ഡോ. എ അബ്ദുൽ സത്താർ, റഹീം ചൂരി, ഗിരിധർ രാഘവ്, അശ്റഫലി ചേരങ്കൈ, നിസാർ പെറുവാട്, രേഖ കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഗായകരായ ഹയാ ഫാത്തിമ, റഹ്മത്ത് തളങ്കര എന്നിവർക്ക് നഗരസഭ ചെയർമാൻ സ്നേഹോപഹാരം നൽകി. അബൂബക്കർ ഗിരി സ്വാഗതവും റഹ്‌മാൻ മുട്ടത്തൊടി നന്ദിയും പറഞ്ഞു. ഹയാ ഫാത്തിമ, റഹ്മത്ത് തളങ്കര, ഫാത്തിമ ബാസിത്, അബു ത്വാഈ എന്നിവർ ഗാനമാലപിച്ചു.
  
News, Kasaragod, Kerala, Thanima Kala Sahithya Vedi held cultural programme.

News, Kasaragod, Kerala, Thanima Kala Sahithya Vedi held cultural programme.

Keywords: News, Kasaragod, Kerala, Thanima Kala Sahithya Vedi held cultural programme.

Post a Comment