Join Whatsapp Group. Join now!

STU March | കുടുംബശ്രീ കുടിവെള്ള യൂണിറ്റ് അടച്ച് പൂട്ടാനുള്ള നീക്കത്തിനെതിരെ എസ് ടി യു മാർച്ച് 13ന്

എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്യും, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
കാസർകോട്: (MyKasargodVartha) സ്വകാര്യ കുടിവെള്ള മാഫിയക്ക് വേണ്ടി കാസർകോട് വിദ്യാനഗറിലുള്ള കുടുംബശ്രീ സ്ഥാപനമായ കുടിവെള്ള യൂണിറ്റ് അടച്ച് പൂട്ടാനുള്ള ഫുഡ് സേഫ്റ്റി അധികൃതരുടെ നീക്കത്തിനെതിരെ കാസർകോട് ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലേക്ക് (കലക്ടറേറ്റ്) ജൂൺ 13ന് വ്യാഴാഴ്ച എസ് ടി യു നടത്തുന്ന മാർച്ച് എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
  
News, Kasargod, Kasaragod-News, Kerala, STU, Kudumbashree, STU will held march against move to close the Kudumbashree drinking water unit.

മുസ്ലിം ലീഗ്, എസ്.ടി.യു സംസ്ഥാന ജില്ലാ നേതാക്കൾ പ്രസംഗിക്കും. സ്വകാര്യ കുടിവെള്ള വിതരണ മാഫിയക്ക് വേണ്ടി കാസർകോട് നഗരസഭയുടെ കുടുംബശ്രീ സ്ഥാപനത്തിന് ലൈസൻസ് നിഷേധിച്ച് അടച്ച് പൂട്ടിക്കാനുള്ള അധികൃത നീക്കത്തെ ശക്തമായി ചെറുത്ത് തോൽപ്പിക്കാനുള്ള എസ്.ടി.യു കാസർകോട് മേഖലാ കമ്മിറ്റിയുടെ സമരത്തിൽ എല്ലാ അയൽക്കൂട്ടങ്ങളിലെയും അംഗങ്ങൾ അണിനിരക്കണമെന്ന് കാസർകോട് മേഖലാ കമ്മിറ്റി അഭ്യർത്ഥിച്ചു.

നഗരസഭാ കൗൺസിലർമാരും, ഗ്രാമ പഞ്ചായത്ത് അംഗങ്ങളും ജില്ലാ - ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും വനിതാ ലീഗ് നേതാക്കളും പ്രവർത്തകരും, കുടുംബശ്രീ പ്രവർത്തകരും സമരത്തിന് നേതൃത്വം നൽകും.

എസ് ടി യു വിൻ്റെ വിവിധ കാറ്റഗറി ഫെഡറേഷനുകളുടെ നേതാക്കളും പ്രവർത്തകരും സമരത്തിന് അഭിവാദ്യമർപ്പിക്കും. വ്യാഴാഴ്ച രാവിലെ 10 മണിക്ക് വിദ്യാനഗർ ചിന്മയ സ്കൂൾ പരിസരത്ത് നിന്നും ആരംഭിക്കുന്ന മാർച്ച് വിജയിപ്പിക്കണമെന്ന് ഭാരവാഹികളായ എ അഹമ്മദ് ഹാജിയും മുത്തലിബ് പാറക്കെട്ടും അഭ്യർത്ഥിച്ചു.

Keywords: News, Kasargod, Kasaragod-News, Kerala, STU, Kudumbashree, STU will held march against move to close the Kudumbashree drinking water unit.

Post a Comment