Join Whatsapp Group. Join now!

Appreciation | സലാഹുദ്ദീൻ സ്‌മാരക വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരം ഹനാ ഫാത്തിമക്ക് സമ്മാനിച്ചു

ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കർ കൈമാറി, Award, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
പരവനടുക്കം: (MyKasaragodVartha) യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ഈ വർഷത്തെ സലാഹുദ്ദീൻ സ്‌മാരക വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരത്തിന് ഗവ. മെഡിക്കൽ കോളേജ് കണ്ണൂരിൽ നിന്നും ആറാം റാങ്കോട് കൂടി എംബിബിഎസ് പാസായ ഹനാ ഫാത്തിമ അർഹയായി. ചടങ്ങ് ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കർ ഉദ്ഘാടനം ചെയ്തു. ഹനാ ഫാത്തിമക്കുള്ള മെമെന്റോയും കൈമാറി.
  
News, Kasaragod, Kerala, Salahuddin Memorial Education Excellence Award presented to Hana Fatima.News, Kasaragod, Kerala, Salahuddin Memorial Education Excellence Award presented to Hana Fatima.

മംഗള പത്രം ക്ലബ് മുഖ്യരക്ഷാധികാരി ബദറുൽ മുനീർ നൽകി. ക്യാഷ് അവാർഡ് സലാഹുദ്ദീന്റെ സഹോദരൻ ഷാനവാസ് എൻ എം സമ്മാനിച്ചു. ക്ലബ്ബ് പ്രസിഡണ്ട് സമിയുല്ല കെ വി അധ്യക്ഷത വഹിച്ചു.

ക്ലബ് മുൻ രക്ഷാധികാരി ഷാഫി പെർവാഡ്, മുൻ പ്രസിഡണ്ട് മനാസ് എം എ, ജനറൽ സെക്രട്ടറി നവാൽ മാട്ടിൽ എന്നിവർ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി സാലി സി എൽ സ്വാഗതവും ട്രഷറർ അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.

Keywords: News, Kasaragod, Kerala, Salahuddin Memorial Education Excellence Award presented to Hana Fatima.

Post a Comment