Join Whatsapp Group. Join now!

World Hearing Day | ലോക കേൾവി ദിനം: നവ്യാനുഭവമായി വാകതോൺ

എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘടനം നിർവഹിച്ചു, World Hearing Day, Malayalam News, കാസറഗോഡ് വാർത്തകൾ
കാസർകോട്: (MyKasargodVartha) മാർത്തോമാ കോളേജ് ഓഫ് സ്പെഷ്യൽ എജുക്കേഷൻ ബദിയടുക്കയും, ഇന്ത്യൻ സ്പീച്ച് ആൻഡ് ഹിയറിങ് അസോസിയേഷൻ കേരള സ്റ്റേറ്റ് ബ്രാഞ്ചും, ലയൺസ് ക്ലബ് ഓഫ് വിദ്യാനഗർ കാസർകോട് സംയുക്തമായി ലോക കേൾവി ദിനത്തോടനുബന്ധിച്ച് വാക്കത്തോൺ 2024 പരിപാടി സംഘടിപ്പിച്ചു.
 
News, Kasargod, Kasaragod-News, Kerala, Kerala-News, Walkathon organized on occasion of World Hearing Day.

എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘടനം നിർവഹിച്ചു. കേൾവിയുടെ പ്രാധാന്യവും, കേൾവി സംരക്ഷിക്കുന്നതിന്റെ ആവശ്യകതയും വിളിച്ചോതുന്നതാണ് ഇത്തരം പരിപാടികൾ എന്ന് അദ്ദേഹം പറഞ്ഞു. ഇതുപോലെയുള്ള കാര്യങ്ങളിൽ ജനങ്ങളെ ബോധവാന്മാരാക്കാൻ വേണ്ടി ഇത്തരം പരിപാടികൾ നിരന്തരമായി സംഘടിപ്പിക്കപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മാർത്തോമാ കോളേജ് ഓഫ് സ്പെഷ്യൽ എജുക്കേഷൻ ഡയറക്ടർ റവ. ഫാദർ മാത്യു സാമുവൽ, മാർത്തോമ കോളേജ് സ്പീച്ച് ആൻഡ് ഹിയറിങ് ഡിപ്പാർട്ട്മെന്റ് മേധാവി ഗ്രേസ് സാറ എബ്രഹാം, ഇന്ത്യൻ സ്പീച് ആൻഡ് ഹിയറിങ് അസോസിയേഷൻ ഭാരവാഹികളായ വരുൺ ബി, രാഹുൽ എൻ, ലയൺസ് ക്ലബ് ഭാരവാഹികളായ എം എ നാസർ, വിനോദ് കുമാർ എന്നിവർ സംസാരിച്ചു.

Keywords: News, Kasargod, Kasaragod-News, Kerala, Kerala-News, Walkathon organized on occasion of World Hearing Day.

Post a Comment