Join Whatsapp Group. Join now!

Obituary | കാസർകോട് നഗരത്തിലെ വസ്ത്ര വ്യാപാരി അബ്ദുല്‍ ഹകീം നിര്യാതനായി

പഴയകാല ഫുട്ബോൾ താരമാണ് Obituary, കാസറഗോഡ് വാർത്തകൾ, Football
കാസര്‍കോട്: (MyKasargodVartha) നഗരത്തിലെ വസ്ത്ര വ്യാപാരിയും പഴയകാല ഫുട്‌ബോള്‍ താരവുമായ കാസർകോട് ശാന്താദുര്‍ഗാംബ റോഡിൽ താമസിക്കുന്ന അബ്ദുല്‍ ഹകീം (83) നിര്യാതനായി. കാസർകോട് പഴയ ബസ് സ്റ്റാൻഡിന് സമീപം മഹ്ബൂബ് തീയേറ്റര്‍ കോംപ്ലക്‌സില്‍ ഫീമെയില്‍ എന്ന കട നടത്തിവരികയായിരുന്നു. നേരത്തെ ദീര്‍ഘകാലം മംഗ്ളൂറിലും വസ്ത്ര വ്യാപാരിയായിരുന്നു. പഴയകാലത്തെ പ്രമുഖ ഫുട്‌ബോള്‍ ക്ലബുകളിലൊന്നായ തായലങ്ങാടി റൈസിംഗ് ക്ലബിന്റെ താരമായിരുന്നു
  
Abdul Hakeem of Kasaragod passed away.

തായലങ്ങാടിയിലെ പരേതരായ ഹാജി അഹ്‌മദ്‌ കുന്നിൽ - ഹലീമ ദമ്പതികളുടെ മകനാണ്. ഭാര്യ: അസ്മ. മക്കള്‍: അന്‍വര്‍ (ബെംഗ്ളുറു), അസ്‌ലം (ഫീമെയില്‍, കാസർകോട്). മരുമക്കള്‍: ഖദീജത് കുബ്‌റ, ആഇശത് സറീന. സഹോദരങ്ങള്‍: എ എച് മുസ്ത്വഫ, അബു കാസര്‍കോട്, അബ്ദുല്‍ സത്താര്‍ തായലങ്ങാടി, നൂറുദ്ദീന്‍ നാലാംമൈല്‍, ജമീല, പരേതരായ ഇഖ്ബാല്‍, താജുദ്ദീന്‍. തായലങ്ങാടി ഖിളർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Obituary, Football, News, Malayalam-News, Kasargod, Kasaragod-News, Abdul Hakeem, Abdul Hakeem of Kasaragod passed away.
< !- START disable copy paste -->

Post a Comment