Join Whatsapp Group. Join now!

Speech | വിവാഹം അടക്കമുള്ള ആഘോഷങ്ങളിലെ ആഭാസങ്ങൾക്കെതിരെ വെള്ളിയാഴ്ച ജുമുഅ നിസ്കാരാനന്തരം മസ്‌ജിദുകളിൽ പ്രഭാഷണം നടത്തണമെന്ന് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്

സമുദായാംഗങ്ങളെ ബോധവൽകരിക്കണം'Wedding, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News
കാഞ്ഞങ്ങാട്: (MyKasargodVartha) വിവാഹമുൾപ്പെടെ എല്ലാ കുടുംബ പരവും സാമൂഹികവുമായ ആഘോഷങ്ങളിൽ നടന്നുവരുന്ന ഇസ്‌ലാമിക ദൃഷ്ട്യാ യാതൊരു നീതീകരണവുമില്ലാത്ത എല്ലാ തരം ആർഭാടങ്ങളിൽ നിന്നും ആഭാസങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ സമുദായാംഗങ്ങളെ ബോധവൽക്കരിക്കുന്നതിന് സംയുക്ത ജമാഅത് ആവിഷ്കരിക്കുന്ന കർമ്മപദ്ധതികളുടെ ഭാഗമായി ഈ മാസം ഒൻപതിന് വെള്ളിയാഴ്ച ജുമുഅ നിസ്കാരാനന്തരം സംയുക്ത ജമാഅത്ത് പരിധിയിലെ എല്ലാ ജുമുഅ മസ്‌ജിദുകളിലും ഖത്തീബുമാർ പ്രഭാഷണം നടത്തണമെന്ന് കമ്മിറ്റി നിർദ്ദേശം നൽകി.

News, Malayalam News, Wedding, Kasaragod, Kanhangad, Friday, Masjid,

നിസ്കാരം കഴിഞ്ഞാലുടൻ പ്രാർത്ഥനക്ക് മുമ്പുള്ള സമയം ചിട്ടപ്പെടുത്തി ജുമുഅയിൽ പങ്കെടുക്കുന്ന എല്ലാവരെയും കേൾപ്പിക്കാനാകും വിധം പ്രഭാഷണം നടത്തണമന്നും കമ്മിറ്റി ആവശ്യപ്പെട്ടു. വെള്ളിയാഴ്ച മുതൽ റമദാൻ വരെയുള്ള ദിവസങ്ങളിലും റമദാനിലും സ്ത്രീകൾ യുവാക്കൾ എന്നിവർക്ക് വെവ്വേറെയും ആബാലവൃദ്ധം ജനങ്ങളെ ഒരുമിച്ചു കൂട്ടിയും പ്രത്യേക ബോധവൽക്കരണ സദസ്സുകൾ സംഘടിപ്പിക്കാൻ മഹല്ല് കമ്മിറ്റികളോടും കമ്മിറ്റി ആഹ്വാനം ചെയ്തു. റമദാനന്തരം കർശനമായി നടപ്പാക്കേണ്ട നിബന്ധനകൾ അടങ്ങിയ സർക്കുലർ കമ്മിറ്റി ഉടനെ പുറത്തിറക്കുന്നതാണെന്നും അറിയിച്ചു.

പ്രസിഡന്റ് പാലക്കി സി കുഞ്ഞഹമ്മദ് ഹാജി അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു. ട്രഷറർ എം കെ അബൂബക്കർ ഹാജി, വൈസ് പ്രസിഡൻറുമാരായ മുബാറക് ഹസൈനാർ ഹാജി, പി കെ അബ്ദുല്ലകുഞ്ഞി, കെ ബി കുട്ടി ഹാജി, സെക്രട്ടറിമാരായ കെ പി ഷെരീഫ് എഞ്ചിനീയർ, താജുദ്ദീൻ കമ്മാടം, അബൂബക്കർ മാസ്റ്റർ പാറപ്പളളി എന്നിവർ പങ്കെടുത്തു.

Keywords:  News, Malayalam News, Wedding, Kasaragod, Kanhangad, Friday, Masjid,  Regulation to talk about discipline in celebrations including marriage
< !- START disable copy paste -->

Post a Comment