Join Whatsapp Group. Join now!

Office Bearers | പിപിഎഫ് കുവൈറ്റ് കമിറ്റിക്ക് പുതിയ ഭാരവാഹികൾ; വാർഷിക പൊതുയോഗത്തിൽ മുജീബ് പട്‌ലയെ ആദരിച്ചു

ജിസിസി രാജ്യങ്ങളില്‍ നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യം Office Bearers, PPF, Kuwait, ഗൾഫ് വാർത്തകൾ
കുവൈറ്റ് സിറ്റി: (MyKasaragodVartha) പ്രോഗ്രസീവ് പ്രൊഫഷണല്‍ ഫോറം കുവൈറ്റിന്റെ (PPF) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രശാന്ത് വാര്യര്‍ (പ്രസിഡന്റ്), ഷാജി മഠത്തില്‍ (ജെനറല്‍ സെക്രടറി), ശ്രീജിത്ത് പാലക്കുറിശി (ട്രഷറര്‍), അഡ്വ. സ്മിത മനോജ് കുമാര്‍ (വൈസ് പ്രസിഡന്റ്), ജിതിന്‍ പ്രകാശ് (ജോ.സെക്രടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ. 2024-2026 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള 25 അംഗം കേന്ദ്ര എക്‌സിക്യൂടീവ് കമ്മിറ്റിയേയും തിരഞ്ഞെടുത്തു.

New office bearers for PPF Kuwait Committee.

ഫര്‍വാനിയ ക്രൗണ്‍ പ്ലാസ ഹോടെലില്‍ നടന്ന വാര്‍ഷിക ജെനറല്‍ ബോഡി യോഗത്തിൽ നടപ്പു വര്‍ഷത്തെ പ്രവര്‍ത്തന റിപോർട് മുന്‍ സെക്രടറി ഷേര്‍ളി ശശിരാജന്‍, സാമ്പത്തിക റിപോർട് ശ്രീജിത്ത് പാലക്കുറിശ്ശി എന്നിവര്‍ അവതരിപ്പിച്ചു. ചര്‍ച്ചയ്ക്ക് ശേഷം റിപോര്‍ടുകള്‍ അംഗീകരിച്ചു. റിടേര്‍ണിംഗ് ഓഫീസര്‍ പി ആർ കിരണ്‍ പുതിയ കമിറ്റി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

കുവൈറ്റ് ഉള്‍പെടെയുള്ള ജിസിസി രാജ്യങ്ങളില്‍ നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇൻഡ്യയ്ക്ക് പുറത്തുള്ള പരീക്ഷാ കേന്ദ്രങ്ങള്‍ ഒഴിവാക്കാന്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി എടുത്ത തീരുമാനം നിരവധി വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കിരിക്കുകയാണ്. വിമാനക്കൂലി ഉള്‍പ്പടെ നല്‍കി നാട്ടിലെത്തി പരീക്ഷയില്‍ പങ്കെടുക്കുന്നത് രക്ഷിതാക്കള്‍ക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കും. ഇതിനാല്‍ പരീക്ഷാ കേന്ദ്രങ്ങള്‍ പുനസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

അഡ്വ. തോമസ് സ്റ്റീഫന്‍, പ്രശാന്ത് വാര്യര്‍, വിനോദ് എ .പി നായര്‍ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. കാര്‍ടൂണിസ്റ്റ്, വിദ്യാഭ്യാസ പ്രവര്‍ത്തകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനായ

മുജീബ് പട്‌ലയെ പിപിഎഫ് വാർഷിക പൊതുയോഗത്തിൽ ആദരിച്ചു.

New office bearers for PPF Kuwait Committee.

Keywords: Office Bearers, PPF, Kuwait, Gulf News, NEET Exam, Kuwait, Executive Committee, Farwaniya Crowne Plaza, GCC, Center, India, National, Testing, Agency, New office bearers for PPF Kuwait Committee.
< !- START disable copy paste -->

Post a Comment