Join Whatsapp Group. Join now!

Obituary | മുസ്ലിം ലീഗ് നേതാവ് ചേരൂരിലെ എം സി അഹ് മദ് നിര്യാതനായി

കോട്ട രിഫാഈ മസ്ജിദ് കമിറ്റി സെക്രടറിയായും പ്രവർത്തിച്ചിട്ടുണ്ട്, Obituary, Mauvval, Cheroor, കാസറഗോഡ് വാർത്തകൾ
ചെർക്കള: (MyKasargodVartha) ചേരൂരിലെ സജീവ മുസ്ലിം ലീഗ് പ്രവർത്തകനും പൊതുരംഗത്ത് നിറസാന്നിധ്യവുമായിരുന്ന എം സി അഹ്‌മദ്‌ (67) നിര്യാതനായി. ദീർഘകാലം ചേരൂർ ശാഖാ ലീഗ് ജെനറൽ സെക്രടറി സ്ഥാനം വഹിച്ചിട്ടുണ്ട്. നിലവിൽ ശാഖാ വൈസ് പ്രസിഡൻറും പഞ്ചായത് വർകിങ് കമിറ്റി അംഗവുമായിരുന്നു. ചേരൂർ കോട്ട രിഫാഈ മസ്ജിദ് കമിറ്റി സെക്രടറിയായും വൈസ് പ്രസിഡൻറായും പ്രവർത്തിച്ചിട്ടുണ്ട്.
  
News, Malayalam-News, Kasargod, Kasaragod-News, Cherkala, MC Ahmad of Cheroor passed away.

അബ്ദുർ റഹ്‌മാൻ (മംച്ച) - ആഇശ ദമ്പതികളുടെ മകനാണ്. ഭാര്യ: മറിയം ബീവി എളിഞ്ച. മക്കൾ: മൻസൂർ, ഹാശിം, ശജ് ല, ഖൗല, ശിബ് ല, സാനിയ (ചെർക്കള ഗവ. ഹയർ സെകൻഡറി സ്കൂൾ വിദ്യാർഥിനി). മരുമക്കൾ: ശാനിദ് കല്ലൂരാവി (ദുബൈ), ശിഹാബ് മണ്ണാർക്കാട്, റാശിദ് ചാത്തപ്പാടി, സമീന മാര, പരേതയായ സഫൂറ മണ്ണാർക്കാട്.

സഹോദരങ്ങൾ: മുഹമ്മദ്, മൊയ്തു, ഇബ്റാഹീം, ഖാസിം, സൈനബ്, നഫീസ, ഉമ്മു ഹലീമ, സഫിയ്യ, പരേതനായ അബ്ദുല്ല. ചേരൂർ കോട്ട രിഫാഈ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: News, Malayalam-News, Kasargod, Kasaragod-News, Cherkala, MC Ahmad of Cheroor passed away.

Post a Comment