Join Whatsapp Group. Join now!

Muchilott Bhagavathy | ചന്തേര മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടം; ആരോഗ്യസുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

ജലജന്യരോഗങ്ങള്‍, മറ്റ് പകര്‍ചവ്യാധികള്‍ എന്നിവ സംബന്ധിച്ച് ബോധവല്‍ക്കരണവും നടത്തി Chandera News, Muchilot Bhagavathi Temple, Perungaliyattam, Health

ചന്തേര: (MyKasargodVartha) മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ 2024 ഫെബ്രുവരി 8 മുതല്‍ 11 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി മുച്ചിലോട്ടിന് സമീപ പ്രദേശങ്ങളിലെ മുഴുവന്‍ വീടുകളിലെയും കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേഷന്‍ നടത്തി.


ജൂനിയര്‍ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത് നഴ്‌സ്, ആശാപ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ 10 ടീമുകളായിട്ടാണ് ഗൃഹസന്ദര്‍ശനം നടത്തി ക്ലോറിനേഷന്‍ കാംപയിന്‍ നടത്തിയത്. ഇതോടൊപ്പം മുഴുവന്‍ വീടുകളിലും ജലജന്യരോഗങ്ങള്‍, മറ്റ് പകര്‍ചവ്യാധികള്‍ എന്നിവ സംബന്ധിച്ച് ബോധവല്‍ക്കരണവും നടത്തി.



 

പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് ഭക്ഷണം പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന വെള്ളം ശേഖരിക്കുന്ന ക്ഷേത്രത്തിലെയും പരിസരത്തെയും ഒന്‍പത് കുടിവെള്ള സ്രോതസുകളില്‍ നിന്ന് വെള്ളം ശേഖരിച്ച് ശുചിത്വ പരിശോധനയ്ക്ക് അയച്ചു.

പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ മെഡികല്‍ ഓഫീസ് ടെക്‌നികല്‍ അസിസ്റ്റന്റ് രാമദാസ് ടി വി, ചെറുവത്തൂര്‍ സി എച് സി ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ മധു പി കെ, ഓലാട്ട് എഒഇ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ സി വി സുരേശന്‍, പെരുങ്കളിയാട്ടം ആഘോഷ കമിറ്റി ജെനറല്‍ കണ്‍വീനര്‍ പ്രമോദ് കാടങ്കോട്, ആരോഗ്യ സബ് കമിറ്റി കണ്‍വീനര്‍ പി വി മഹേഷ്‌കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: News, Kerala, Kerala-News, Top-Headlines, Religion, Chandera News, Muchilot Bhagavathi Temple, Perungaliyattam, Health and Safety Activities, Started, Well Water, Cleaning, Chandera Muchilot Bhagavathi Temple Perungaliyattam; Health and safety activities started.

Post a Comment