Join Whatsapp Group. Join now!

Obituary | മൗവ്വലിലെ കോട്ടിക്കുളം അബൂബകർ ഹാജി നിര്യാതനായി

മത- സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ നിറസാന്നിധ്യമായിരുന്നു Obituary, Mauvval, Cheroor, കാസറഗോഡ് വാർത്തകൾ
ബേക്കൽ: (MyKasargodVartha) മൗവ്വലിലെ കോട്ടിക്കുളം അബൂബകർ ഹാജി (70) നിര്യാതനായി. മത- സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ നിറസാന്നിധ്യമായിരുന്നു. 1990കളിൽ തുടങ്ങി ശാർജ പഴയ പച്ചക്കറി മാർകറ്റിനടുത് വർഷങ്ങളോളം പള്ളിക്കര ബേക്കൽ നിവാസികളുടെ ഒത്തുകൂടൽ കേന്ദ്രമായ തോപ്പാസ് ഒമേഗ ഹോടെൽ നടത്തിവന്നിരുന്നു. 1970 കളിൽ മുംബൈ ലാഞ്ചി വഴി ദുബൈയിൽ എത്തി തന്റെ കച്ചവട കേന്ദ്രം ശാർജയിൽ നട്ടുപിടിപ്പിക്കുകയിരുന്നു. 

Aboobacker Haji of Mauvval passed away


ബേക്കൽ പള്ളിക്കര നിവാസികൾ മൊബൈൽ ഫോണുകൾ ഇല്ലാതിരുന്ന 1990കളിൽ നാട്ടിലെ കുടുംബ വിശേഷം അറിഞ്ഞിരുന്നത് നാട്ടിൽ നിന്നും കൊടുത്തു വിട്ടു ഒമേഗ തോപ്പാസ് ഹോടെലുകളിൽ ഏൽപിക്കുന്ന കത്തുകളിലൂടെയായിരുന്നു. പെരുന്നാൾ അടക്കമുള്ള വിശേഷ ദിവസങ്ങളിൽ ബേക്കൽ, പള്ളിക്കര, ഹദ്ദാദ്‌, മൗവ്വൽ, ഇല്യാസ്, പരയങ്ങാനം ഭാഗങ്ങളിലെ പ്രവാസികൾ ഒത്തുകൂടുന്നതും ഇവിടെയായിരുന്നു.

ഭാര്യ: സഫിയ ഹജ്ജുമ്മ. മക്കൾ: ശരീഫ്, അബ്ദുർ റഹ്‌മാൻ, മുഹമ്മദ്‌ ശഫീഖ്, മുഹമ്മദ്‌ ഹാശിം, മറിയ കുഞ്ഞി, ഖദീജ. മരുമക്കൾ: ഹബീബ് ചിത്താരി, ശബീർ മൗവ്വൽ, മുംതാസ്, റഈസ, ശിറിൻ, ഫഹീമ. മൗവ്വൽ രിഫാഇയ്യ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: News, Kerala, Kasaragod, Obituary, Mauvval, Cheroor, Masjid, Malayalam News, Aboobacker Haji of Mauvval passed away.
< !- START disable copy paste -->

Post a Comment