Join Whatsapp Group. Join now!

Honored | എ വി ബാലൻ മാസ്റ്ററെ കാൻഫെഡ്‌ ആദരിച്ചു

സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമാണ് Karivellur, Malayalam News, കാസറഗോഡ് വാർത്തകൾ

കരിവെള്ളൂർ: (MyKasargodVartha) 40 വർഷത്തോളം പാട്ടിയമ്മ എ യു പി സ്കൂളിൽ അധ്യാപകനായും സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യവുമായും നിറഞ്ഞുനിന്ന് 82 ലെത്തിയ എ വി ബാലൻ മാസ്റ്ററെ കാൻഫെഡ്‌ പ്രതിമാസം നടത്തിവരുന്ന ഒപ്പമിരിക്കാം ഓർമ്മകൾ പങ്കിടാം പരിപാടിയിൽ കെ പി രാഘവൻ മാസ്റ്റർ പൊന്നാട അണിയിച്ചു ആദരിച്ചു. 


പഠന കാലത്ത് അനുഭവിച്ച ജാതീയ ഉച്ഛനീചത്വങ്ങളും, പട്ടിണി അനുഭവങ്ങളും ദൈവ പ്രീതിക്കായി കാണിക്ക അർപ്പിക്കാൻ വീട്ടിൽ നിന്ന് നൽകിയ കാശ് വിശപ്പടക്കാൻ ഉപയോഗപ്പെടുത്തിയതും ബാലൻ മാഷ് തുറന്നു പറഞ്ഞു. ചടങ്ങിൽ എ വി നാരായണൻ അധ്യക്ഷനായി. കൂക്കാനം റഹ് മാൻ, ടി മാധവൻ, ടി.വി.രവീന്ദ്രൻ, എം. തമ്പാൻ എന്നിവർ സംസാരിച്ചു.

Keywards: News, Malayalam News, Karivellur, Kasaragod, Kerala News, Balana Master, 40 Years, Pattiyamma School. Teacher, Canfed, Kookanam Rahman, KANFED honored A V Balan master .

Post a Comment