Join Whatsapp Group. Join now!

Expat Died | പഴയകാല പ്രവാസിയും കരാറുകാരനുമായിരുന്ന ചെങ്കളയിലെ എ എം മുഹമ്മദ് കുഞ്ഞി അക്കരക്കര നിര്യാതനായി

വാര്‍ധക്യ സഹജമായ അസുഖം കാരണം വിശ്രമത്തിലായിരുന്നു Obituary, Chengala, Old Expatriate, AM Muhammad Kunhi Akarakara, Passed Away, Died
ചെങ്കള: (MyKasargodVartha) പഴയകാല പ്രവാസിയും കരാറുകാരനുമായ എ എം മുഹമ്മദ് കുഞ്ഞി അക്കരങ്കര (66) നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖം കാരണം വീട്ടില്‍ വിശ്രമത്തിലായിരുന്നു. പരേതനായ എരിയാല്‍ കുഞ്ഞാമു - ബിഫാത്വിമ ദമ്പതികളുടെ മകനാണ്.

പരേതനായ എം അബൂബക്കര്‍ ഹാജിയുടെ മകള്‍ നഫീസയാണ് ഭാര്യ. നിശാദ് (മുസ്ലിം യൂത് ലീഗ് ചെങ്കള ശാഖ പ്രസിഡന്റ്), ഇര്‍ശാദ്, സെറില, സാബിത എന്നിവര്‍ മക്കളാണ്. ബോവിക്കാനത്തെ റാഫി, തളങ്കരയിലെ നിയാസ്, സജിന, ജുമൈന എന്നിവര്‍ മരുമക്കളാണ്. 

സഹോദരങ്ങള്‍: റഫീഖ്, സിദ്ദീഖ്, സഊദ, അസ്മ, നഫീസ, നൂര്‍ജഹാന്‍, ഹസീന, പരേതനായ അശ്‌റഫ്, കരീം കെ സി കെ, റിയാസ്, ജമീല. മയ്യത്ത് വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ചെങ്കള ഹൈദറോസ് ജുമാമസ്ജിദില്‍ ഖബറടക്കം.






Keywords: News, Malayalam-News, Kasargod, Kasaragod-News, Obituary, Chengala, Old Expatriate, AM Muhammad Kunhi Akarakara, Passed Away, Died, Chengala Old Expatriate AM Muhammad Kunhi Akarakara Passed Away.

Post a Comment