Join Whatsapp Group. Join now!

Training | പാലിയേറ്റിവ് വോളൻ്റിയർമാർക്ക് പരിശീലന പരിപാടിയുമായി കാസർകോട് നഗരസഭ

ചെയർമാൻ അഡ്വ. വി എം മുനീർ ഉദ്ഘാടനം ചെയ്തു Kasaragod Municipality, palliative volunteers, Malayalam News, കാസറഗോഡ് വാർത്തകൾ
കാസർകോട്: (MyKasargodVartha) ജെനറൽ ആശുപത്രിയുടെ സെകൻ്ററി തല പാലിയേറ്റിവ് കെയർ യുണിറ്റിൻ്റെ കീഴിൽ ത്രിദിന വോളന്റീയർസ് പരിശീലന പരിപാടിയുമായി കാസർകോട് നഗരസഭ. ചെയർമാൻ അഡ്വ. വി എം മുനീർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമിറ്റി ചെയർമാൻ ഖാലിദ് പച്ചക്കാട് അധ്യക്ഷത വഹിച്ചു. സെകൻ്ററി പാലിയേറ്റിവ് നഴ്സ് സുസ്മിത സ്വാഗതവും ധനിക എ നന്ദിയും പറഞ്ഞു.




ജെനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ജമാൽ അഹ്‌മദ്‌, വികസന കാര്യ സ്റ്റാൻഡിംഗ് കമിറ്റി ചെയർമാൻ അബ്ബാസ് ബീഗം, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമിറ്റി ചെയർമാൻ റീത്ത, നഴ്സിംഗ് സൂപ്രണ്ട് മിനി ജോസഫ്, പി ആർ ഒ ടി സൽമ, ജെ എച് ഐ ശ്രീജിത്ത്എം വി എന്നിവർ സംസാരിച്ചു. പാലിയേറ്റിവ് മെഡികൽ ഓഫീസർ ഡോ. ശമീമ തൻവീർ ക്ലാസെടുത്തു. 23 ലക്ഷം രുപയാണ് പദ്ധതിക്ക് വേണ്ടി ഈ സാമ്പത്തിക വർഷം നീക്കി വെച്ചത്. ഇതിന്റെ ഭാഗമായാണ് വോളന്റീയർമാർക്കുള്ള പരിശീലനം നടത്തിയത്.

Keywords: News, Kasaragod, Malayalam-News, Kasaragod-News, Kerala, Kasaragod Municipality, palliative volunteers, Training programme held for palliative volunteers

Post a Comment