Join Whatsapp Group. Join now!

Petition | മാലിന്യ സംസ്കരണം: 'ഹോടെലുകൾക്കെതിരായ നടപടിയിൽ ജനപ്രതിനിധികൾ ഇടപെടണം'; കേരള ഹോടെൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

'എംഎൽ എഎകെഎം അഷ്റഫിന് നിവേദനം നൽകി', News, Malayalam News, Kasaragod News, Petition, Hotel and Restaurant Association
കുമ്പള: (MyKasargodVartha) ഉറവിട മാലിന്യ സംസ്കരണ സംവിധാനം ഏർപെടുത്താതിന്റെ പേരിൽ ഹോടെലുകൾക്ക് വൻ പിഴ ശിക്ഷ അടക്കമുള്ള നടപടികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്ളിൽ നിന്നും നേരിടേണ്ടി വരുന്നത് ഹോടെൽ വ്യവസായത്തെ തകർച്ചയിലേക്ക് നയിക്കുമെന്നും ഹോടെലുകൾക്കെതിരായ നടപടിയിൽ ജനപ്രതിനിധികൾ ഇടപെടണമെന്നും ഹോടെൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമിറ്റി.

News, Malayalam News, Kasaragod News, Petition, Hotel and Restaurant Association, 'Representatives should intervene in action against hotels'; Kerala Hotel and Restaurant Association.

ഹോടെലുകൾക്കെതിരെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഈ നടപടി ചെറുകിട- ഇടത്തരം- ഒറ്റമുറി കച്ചവടം ചെയ്യുന്ന ഹോടെലുകളെ പ്രതികൂലമായി ബാധിക്കുന്നു. ഈ നീക്കം വൻകിട ഭക്ഷണ വിതരണ സ്ഥാപങ്ങളുടെ കടന്നു വരവിന് വഴിവെക്കുകയും സാമ്പത്തിക ശേഷി ഇല്ലാത്തതിനാൽ ചെറുകിട വ്യാപാരികളും മറ്റും ഈ മേഘലയിൽനിന്നും പിൻ മാറുന്ന സാഹചാര്യമുണ്ടാവുമെന്നും ഇത് മൂലം തനത് വിഭവങ്ങൾ സാധാരണകാർക്ക് അന്യമാവുന്നുവെന്നും അസോസിയേഷൻ നേതാക്കൾ ചൂണ്ടിട്ടി.

ഇതിനൊരു പരിഹാരവും ജനപ്രതിനിധികളുടെ ഇടപെടലും അവശ്യപെട്ടു കൊണ്ട് കേരള ഹോടെൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമിറ്റിയുടെ നിർദ്ദേശ പ്രകാരം മഞ്ചേശ്വരം എംഎൽ എഎകെഎം അഷ്റഫിന് കെഎച്ച് ആർഎ ജില്ലാ പ്രസിഡണ്ട് അബ്ദുള്ള താജ് നിവേദനം നൽകി.

Keywords: News, Malayalam News, Kasaragod News, Petition, Hotel and Restaurant Association, 'Representatives should intervene in action against hotels'; Kerala Hotel and Restaurant Association.
< !- START disable copy paste -->

Post a Comment