Join Whatsapp Group. Join now!

Tournament | ഓണത്തിന് പരമ്പരാഗതമായ കുട്ടിയും കോലും മത്സരം; വ്യത്യസ്തമായ കായിക ടൂർണമെന്റിന് കുമ്പള വേദിയാകുന്നു

തിരുവോണ നാൾ വരെ നീണ്ടുനിൽക്കും Tournament, Sports, Kumbla, കാസറഗോഡ് വാർത്തകൾ
കുമ്പള: (my.kasargodvartha.com) ഓണാഘോഷത്തോടനുബഡിച്ച് വ്യത്യസ്തമായ കായിക മത്സരത്തിന് കുമ്പള വേദിയാകുന്നു. പരമ്പരാഗത കളികളിലൊന്നായ 'കുട്ടിയും കോലും' ടൂർണമെൻ്റ് നടത്തി ഓണാഘോഷം പൊലിപ്പിക്കാനൊരുങ്ങുകയാണ് ബംഗ്ലക്കുന്ന് ഫ്രണ്ട്സ് ടീം.

News, Kasaragod, Kerala, Tournament, Sports, Kumbla, Kumbala is venue for various sports tournaments.

പതിറ്റാണ്ടുകാലമായി ഗാന്ധി മൈതാനം കേന്ദ്രീകരിച്ച് കുമ്പളയിൽ കുട്ടിയും കോലും കളി നടന്നുവന്നിരുന്നു. മുമ്പ് വല്ലപ്പോഴും മാത്രമുണ്ടായിരുന്ന കളി കഴിഞ്ഞ നാല് വർഷമായി വൈകുന്നേരങ്ങളിൽ മുടങ്ങാതെ നടക്കുകയാണ്. കുമ്പളയുടെ പരിസര പ്രദേശത്തുള്ളവർ മാത്രമായിരുന്നു മുമ്പ് കളിയിൽ ഏർപെട്ടിരുന്നത്. ഇന്ന് ദൂരെ ദിക്കുകളിൽ നിന്നുള്ളവരടക്കം നൂറ് കണക്കിന് ആളുകൾ കളിക്കാനും കളികാണാനെത്തുന്നുണ്ട്.

Keywords: News, Kasaragod, Kerala, Tournament, Sports, Kumbla, Kumbala is venue for various sports tournaments.
< !- START disable copy paste -->

Post a Comment