Join Whatsapp Group. Join now!

Obituary | മുളിയാർ ഗ്രാമപഞ്ചായത് മുൻ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ പൊവ്വലിലെ കെ എൻ ഹനീഫ് നിര്യാതനായി

പ്രവാസി ലീഗിന്റെ ഭാരവാഹിത്വം വഹിച്ചിരുന്നു Obituary, Anangoor, കാസറഗോഡ് വാർത്തകൾ
ബോവിക്കാനം: (my.kasargodvartha.com) മുളിയാർ ഗ്രാമപഞ്ചായത് മുൻ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ പൊവ്വലിലെ കെ എൻ ഹനീഫ് (54) നിര്യാതനായി. പ്രവാസി ലീഗ് മുളിയാർ പഞ്ചായത് പ്രസിഡണ്ട്, പൊവ്വൽ ജമാഅത് കമിറ്റി അംഗം, ജി യു പി എസ് മുളിയാർ മാപ്പിള പിടിഎ പ്രസിഡണ്ട് തുടങ്ങിയ നിരവധി മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാപ്പിളപ്പാട്ട് കലാകാരനും, അറിയപ്പെടുന്ന വോളിബോൾ പ്രേമിയും സഹകാരിയുമായിരുന്നു.

News, Kasaragod, Kerala, Bovikkanam, Obituary, KN Haneef of Povval passed away.

പരേതനായ കെ എൻ ഹസൈനാർ - ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: അസ്മ. മക്കൾ: ആസിഫ് (ദുബൈ), അനാൻ, അനീസ. മരുമകൻ: ഹകീം എടനീർ. സഹോദരങ്ങൾ: അബ്ദുർ റഹ്‌മാൻ, ഹമീദ്, അബൂബകർ, മുനീർ, ലത്വീഫ്, ഇബ്രാഹിം, നൗശാദ്, നംശീന, മിസ്‌രിയ. ബുധനാഴ്ച 12 മണിയോടെ പൊവ്വൽ ജമാഅത് ഖബർസ്ഥാനിൽ ഖബറടക്കും.

Keywords: News, Kasaragod, Kerala, Bovikkanam, Obituary, KN Haneef of Povval passed away.
< !- START disable copy paste -->

Post a Comment