Join Whatsapp Group. Join now!

Check dam | ദീര്‍ഘകാല സ്വപ്നം യാഥാര്‍ഥ്യമായി; കുമ്പള മുര്‍ത്തോട്ടി മിനി ചെക് ഡാം നാടിന് സമര്‍പിച്ചു

എകെഎം അശ്‌റഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു Malayalam News, Kumbla News, കാസറഗോഡ് വാര്‍ത്തകള്‍, AKM Ashraf MLA
കുമ്പള: (my.kasargodvartha.com) കാസര്‍കോട് ബ്ലോക് പഞ്ചായതിന്റെ 2022- 23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി നിര്‍മിച്ച കുമ്പള പഞ്ചായതിലെ മുര്‍ത്തോട്ടി മിനി ചെക് ഡാം എകെഎം അശ്‌റഫ് എംഎല്‍എ നാടിന് സമര്‍പിച്ചു. വര്‍ഷങ്ങളായുള്ള പ്രദേശവാസികളുടെ സ്വപ്നമാണ് പൂവണിഞ്ഞത്. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശം കൂടിയാണിത്.
     
Malayalam News, Kumbla News, AKM Ashraf MLA, Kerala News, Kasaragod News, Kasaragod Block Panchayath, Mini check dam inaugurated.

വേനല്‍കാലത്ത് ഉപ്പുവെള്ളം കയറി കൃഷി നശിക്കുകയും കുടിവെള്ളത്തിന് ഏറെ ബുദ്ധിമുട്ടുകയും ചെയ്യുന്ന പ്രദേശത്തെ ജനങ്ങളുടെ ആവശ്യം ഒരളവോളം പുതിയ ചെക് ഡാമിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ചടങ്ങില്‍ കുമ്പള ഗ്രാമപഞ്ചായത് പ്രസിഡണ്ട് ത്വാഹിറ യൂസഫ് അധ്യക്ഷത വഹിച്ചു. ബ്ലോക് പഞ്ചായത് സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍ അശ്‌റഫ് കര്‍ള സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍, ബി എ റഹ്മാന്‍, സഫൂറ, രവി രാജ്, മജീദ്, എകെ ആരിഫ്, ബിഎന്‍ മുഹമ്മദ് അലി, മുഹമ്മദ് കുഞ്ഞി, ഹമീദ് കടവത്ത്, നൂര്‍ ജമാല്‍, റസാഖ് പടിഞ്ഞാര്‍, സിദ്ദീഖ് ദണ്ഡഗോളി, അശ്‌റഫ് സ്രാങ്, ഹമീദ് ഓള്‍ഡ് റോഡ്, ഫാറൂഖ് ടിപ്പു, ശഫീഖ് മുര്‍തോട്ടി, പള്ളിക്കുഞ്ഞികടവത്ത്, ഹനീഫ കടവത്ത്, റശീദ് കര്‍ള, അബ്ബാസ് കണ്ണൂര്‍, റെഡ് മൊയ്ദീന്‍, സിദ്ദീഖ് പുജൂര്‍, ടി കെ ജമാല്‍, സാദിഖ് സ്രാ ങ് തുടങ്ങിയവര്‍ സംബന്ധിച്ചു. ബിജോ നന്ദി പറഞ്ഞു.

Keywords: Malayalam News, Kumbla News, AKM Ashraf MLA, Kerala News, Kasaragod News, Kasaragod Block Panchayath, Mini check dam inaugurated.
< !- START disable copy paste -->

Post a Comment