Join Whatsapp Group. Join now!

Dubai KMCC | ദുബൈ കെഎംസിസി കാസര്‍കോട് മുനിസിപല്‍ കമിറ്റിയുടെ തക്ഫീന്‍ പദ്ധതിയുടെ ഭാഗമായി സിഎച് സെന്ററിന് കിറ്റുകള്‍ കൈമാറി

എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു Dubai KMCC, Kasaragod CH Centre, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍
കാസര്‍കോട്: (my.kasargodvartha.com) ദുബൈ കെഎംസിസി കാസര്‍കോട് മുനിസിപല്‍ കമിറ്റി നടപ്പിലാക്കി വരുന്ന തക്ഫീന്‍ പദ്ധതിയുടെ ഭാഗമായി മയ്യിത്ത് പരിപാലനത്തിനുള്ള കിറ്റുകള്‍ കാസര്‍കോട് സിഎച് സെന്ററിന് കൈമാറി. കാസര്‍കോട് ടിഎ ഇബ്രാഹിം സ്മാരക മന്ദിരത്തില്‍ വെച്ച് നടന്ന ചടങ്ങ് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മുനിസിപല്‍ വൈസ് പ്രസിഡന്റ് എംഎച് അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. മുനിസിപല്‍ കെഎംസിസി വൈസ് പ്രസിഡന്റ് സിനാന്‍ തൊട്ടാന്‍ സ്വാഗതം പറഞ്ഞു.
             
Dubai KMCC, Kasaragod CH Centre, Malayalam News, Kerala News, Kasaragod News, NA Nellikunnu MLA, Dubai KMCC handed over kits to Kasaragod CH Centre.

സിഎച് സെന്റര്‍ വര്‍കിംഗ് ചെയര്‍മാന്‍ അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ് കിറ്റ് ഏറ്റുവാങ്ങി. എഎം കടവത്ത്, ടിഇ മുഖ്താര്‍, അശ്റഫ് എടനീര്‍, സഹീര്‍ ആസിഫ്, സയ്യിദ് ത്വാഹ തങ്ങള്‍, സവാദ് അംഗഡിമുഗര്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ഫിറോസ് അട്കത്ബയല്‍, ഹകീം അജ്മല്‍ തളങ്കര, അശ്ഫാഖ് തുരുത്തി, യൂസുഫ് ഷേണി, ബശീര്‍ ചേരങ്കൈ, അന്‍വര്‍ പള്ളം, ഹനീഫ് ചേരങ്കൈ പ്രസംഗിച്ചു. ട്രഷറര്‍ സര്‍ഫറാസ് പട്ടേല്‍ നന്ദി പറഞ്ഞു.

Keywords: Dubai KMCC, Kasaragod CH Centre, Malayalam News, Kerala News, Kasaragod News, NA Nellikunnu MLA, Dubai KMCC handed over kits to Kasaragod CH Centre.
< !- START disable copy paste -->

Post a Comment