Join Whatsapp Group. Join now!

CT Ahmad Ali | ചെര്‍ക്കളം അബ്ദുല്ല നിലപാടുകളില്‍ വെള്ളം ചേര്‍ക്കാത്ത നേതാവായിരുന്നുവെന്ന് സി ടി അഹ്മദ് അലി

അഞ്ചാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് അനുസ്മരണം സംഘടിപ്പിച്ചു CT Ahmad Ali, Cherkalam Abdulla, കാസറഗോഡ് വാര്‍ത്തകള്‍
കാസര്‍കോട്: (my.kasargodvartha.com) ചെര്‍ക്കളം അബ്ദുല്ല നിലപാടുകളില്‍ വെള്ളം ചേര്‍ക്കാത്ത നേതാവായിരുന്നുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി ടി അഹ്മദ് അലി പറഞ്ഞു. ചെര്‍ക്കളം അബ്ദുല്ലയുടെ അഞ്ചാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് മുസ്ലിം ലീഗ് ജില്ലാ കമിറ്റി സംഘടിപ്പിച്ച അനുസ്മരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
           
CT Ahmad Ali, Cherkalam Abdulla, Kerala News, Kasragod News, Politics, Muslim League, CT Ahmad Ali about Cherkalam Abdulla.

ആര്‍ക്ക് മുന്നിലും തല കുനിക്കാതെ പാര്‍ടി പ്രവര്‍ത്തകര്‍ക്ക് ആവേശവും ഊര്‍ജവും പകര്‍ന്നു നല്‍കിയ കരുത്തനായ നേതാവായിരുന്നു ചെര്‍ക്കളം. മന്ത്രിയായിരുന്നപ്പോള്‍ ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ചവെച്ച ചെര്‍ക്കളം അബ്ദുല്ല നടപ്പിലാക്കിയ കുടുംബശ്രീ സംവിധാനം ഇന്ന് ലോകത്തിന് തന്നെ മാതൃകയായിട്ടുണ്ടെന്നും സി ടി പറഞ്ഞു.

ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജെനറല്‍ സെക്രടറി എ അബ്ദുര്‍ റഹ് മാന്‍ സ്വാഗതം പറഞ്ഞു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ അനുസ്മരണ പ്രഭാഷണം നടത്തി. മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും മുന്‍നിരപോരാളിയായിരുന്ന ചെര്‍ക്കളം ഏറ്റടുത്ത ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ സത്യസന്ധമായി പ്രവര്‍ത്തിച്ചനേതാവായിരുന്നുവെന്ന് എന്‍എ നെല്ലിക്കുന്ന് പറഞ്ഞു.

തന്റെ പേരിനൊപ്പം നാടിന്റെ പേര് ചേര്‍ത്ത ചെര്‍ക്കളം അബ്ദുല്ല പ്രവര്‍ത്തകര്‍ക്ക് എന്നും ആവേശമായിരുന്നുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രടറി പാറക്കല്‍ അബ്ദുല്ല അനുസ്മരിച്ചു. പിന്നാക്കം നിന്നിരുന്ന മഞ്ചേശ്വരം മണ്ഡലത്തെ വികസന കാര്യത്തില്‍ മുന്നിലെത്തിക്കാന്‍ ചെര്‍ക്കളം അബ്ദുല്ല ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി എം മുനീര്‍ ഹാജി, എകെഎം അശ്‌റഫ് എംഎല്‍എ, എംബി യൂസുഫ്, കെഇഎ ബകര്‍, എഎം കടവത്ത്, അഡ്വ. എന്‍എ ഖാലിദ്, അബ്ദുര്‍ റഹ്മാന്‍ വണ്‍ഫോര്‍, എജിസി ബശീര്‍, എം അബ്ബാസ്, എബി ശാഫി, ടിസിഎ റഹ്മാന്‍, കെ. അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി, അസീസ് മരിക്കെ, മാഹിന്‍ കേളോട്ട്, കല്ലട്ര അബ്ദുല്‍ ഖാദര്‍, ബശീര്‍ വെള്ളിക്കോത്ത്, എകെ ആരിഫ്, ടിഎം ഇഖ്ബാല്‍, കെബി മുഹമ്മദ് കുഞ്ഞി, സത്താര്‍ വടക്കുമ്പാട്, ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി, കെ ശാഫി ഹാജി, അബൂബകര്‍ പെര്‍ദ്ദണ, എസി അത്താഉല്ല മാസ്റ്റര്‍, ടിപി കുഞ്ഞബ്ദുല്ല ഹാജി, കെഎം അബ്ദുര്‍ റഹ്മാന്‍, അബ്ദുല്‍ ജലീല്‍ ഇഎ, കെഎം ബശീര്‍, ബശീര്‍ പള്ളങ്കോട്, അബ്ദുര്‍ റസാഖ് തായലക്കണ്ടി, സിഎച് അഹ്മദ് കുഞ്ഞി ഹാജി, അശ്‌റഫ് കര്‍ള, ബി കെ അബ്ദുല്‍ ഖാദര്‍, എംഎസ്എ സത്താര്‍ ഹാജി, ബിഎ റഹ്മാന്‍ ആരിക്കാടി, എംകെ അബ്ദുര്‍ റഹ്മാന്‍ ഹാജി, സിഎച് ഹുസൈനാര്‍, സയ്യിദ് മുല്ലക്കോയ തങ്ങള്‍, പിഎം ഫാറൂഖ്, അന്‍വര്‍ കോളിയടുക്കം, അഡ്വ. വി.എം മുനീര്‍, മൂസ ഗോള്‍ഡന്‍, എസിഎ ലത്വീഫ്, അശ്‌റഫ് എടനീര്‍, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, അനസ് എതിര്‍ത്തോട്, സയ്യിദ് ത്വാഹ ചേരൂര്‍, സവാദ് അംഗഡിമൊഗര്‍, കെ.പി മുഹമ്മദ് അശ്‌റഫ്, പിപി നസീമ ടീചര്‍, മുംതാസ് സമീറ, ശാഹിന സലീം, രാജു കൃഷ്ണന്‍, എപി ഉമര്‍, അന്‍വര്‍ ചേരങ്കൈ, ഖാദര്‍ ചെങ്കള, സി. മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു.

Keywords: CT Ahmad Ali, Cherkalam Abdulla, Kerala News, Kasragod News, Politics, Muslim League, CT Ahmad Ali about Cherkalam Abdulla.
< !- START disable copy paste -->

Post a Comment