Join Whatsapp Group. Join now!

Treatment | പവിത്രന്‍ നീലേശ്വരത്തിന് ചികിത്സാ സഹായവുമായി അഥീന നാടക നാട്ടറിവ് വീട്

കൈതാങ്ങായത് ഇരു വൃക്കകളും പ്രവര്‍ത്തനരഹിതമായ കലാകാരന് Athena Natak Natariv Veedu, Treatment, Compensation, Kerala News
കണ്ണൂര്‍: (my.kasargodvartha.com) ഇരു വൃക്കകളും പ്രവര്‍ത്തനരഹിതമായി ദുരിതജീവിതം നയിക്കുന്ന നാടക കലാകാരനും പ്രമുഖ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുമായ നീലേശ്വരം കരിന്തളത്തെ പവിത്രന്റെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വേണ്ടി മയ്യില്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അഥീന നാടക നാട്ടറിവ് വീടിന്റെ നാട്ടുമൊഴി നാടന്‍ പാട്ടു മേളയുടെ ഒരു അവതരണം നടത്തി ലഭിച്ച പ്രതിഫലം ചികിത്സാ സഹായ കമിറ്റിക്ക് കൈമാറി.

അഥീന നാടക നാട്ടറിവ് വീടിന്റെ മുഖ്യ പാട്ടുകാരനും പരിശീലകനും ഫോക് ലോര്‍ അകാഡമി ജേതാവുമായ റംശി പട്ടുവത്തില്‍ നിന്നും സിപിഎം കരിന്തളം ഈസ്റ്റ് ലോകല്‍ കമിറ്റി സെക്രടറി വരയില്‍ രാജന്‍ ചികിത്സാ സഹായ കമിറ്റിക്ക് വേണ്ടി തുക ഏറ്റുവാങ്ങി.

എം ചന്ദ്രന്‍, പി ശാര്‍ങ്ങി, അനുരാഗ് സതീഷ്, നന്ദു ഒറപ്പടി, ശത്രുഘ്‌നന്‍ മയൂഖം എന്നിവര്‍ സംബന്ധിച്ചു. കഴിഞ്ഞ സീസണില്‍ 154 ഓളം വേദികളില്‍ നാടന്‍ കലാവതരണങ്ങള്‍ നടത്തിയ അഥീന നാടക നാട്ടറിവ് വീട് ഒരു വേദിയില്‍ നാട്ടുമൊഴി നാടന്‍ കലാവതരണം നടത്തി ലഭിച്ച പ്രതിഫലവും അഥീന നാടക- നാട്ടറിവ് വീട്ടിലെ കുഞ്ഞു പാട്ടുകാരിയും കലാഭവന്‍ മണി ഫൗണ്ടേഷന്‍ പ്രഥമ ബാല്യശ്രീ ജേത്രിയുമായ പൊന്നാമ്പലക്ക് ഒരു വേദിയില്‍ ലഭിച്ച നോടുമാലകളും കൂട്ടിയാണ് പവിത്രന്‍ നീലേശ്വരത്തിന്റെ ചികിത്സാ സഹായത്തിനായി നല്‍കിയത്.

50 ല്‍പരം കലാരൂപങ്ങളുമായി കാലിക പ്രസക്തിയേറിയ ദൃശ്യാവിഷ്‌കാരങ്ങളൊരുക്കി പ്രേക്ഷക പ്രീതി നേടിയ തിറയാട്ടം ഫോക് മെഗാഷോ, കാഴ്ചക്കാര്‍ക്ക് നാട്ടുപാട്ടുകളുടെ വര്‍ണ വസന്തമൊരുക്കുന്ന നാട്ടുമൊഴി നാടന്‍പാട്ടു മേള, പഴമയുടെ ഓര്‍മകളുണര്‍ത്തുന്ന പാട്ടുറവ എന്നീ നാടന്‍ കലാവതരണങ്ങളാണ് അഥീന വേദികളില്‍ അവതരിപ്പിക്കുന്നത്.

വജ്ര ജൂബിലി ഫെലോഷിപ് താരങ്ങളും അകാഡമി അവാര്‍ഡ് ജേതാക്കളും സിനിമാ നാടക നടീനടന്മാരും ഗായകരും എഴുത്തുകാരും ഉള്‍പെടെ 30 ല്‍പരം കലാകാരന്മാരാണ് അഥീനയുടെ നാടന്‍ കലാവതരണങ്ങളിലൂടെ അരങ്ങിലെത്തുന്നത്.

എന്‍ജിനീയറിംഗ്, ബിഎഡ്, ടി ടി സി, ഡിഗ്രി, പ്ലസ് ടു ഉള്‍പെടെയുള്ള വിദ്യാര്‍ഥികള്‍, കൃഷിപ്പണിക്കാര്‍, ഡ്രൈവര്‍മാര്‍, തയ്യല്‍ തൊഴിലാളികള്‍ തുടങ്ങി വീട്ടമ്മമാര്‍ ഉള്‍പെടെയുള്ളവരാണ് അഥീനയിലെ കലാകാരന്മാര്‍.

കരിവെള്ളൂര്‍ മുരളി രക്ഷാധികാരിയും ദില്‍ന കെ തിലക് പ്രസിഡന്റും ശിശിര കാരായി സെക്രടറിയും ശിഖ കൃഷ്ണന്‍ ട്രഷററുമായ കമിറ്റിയാണ് അഥീനയെ നയിക്കുന്നത്. മികച്ച യൂത് ക്ലബിനുള്ള നെഹ്‌റു യുവകേന്ദ്ര പുരസ്‌കാരം, മികച്ച ശുചിത്വ പ്രവര്‍ത്തനം നടത്തിയതിനുള്ള ക്ലീന്‍ ഇന്‍ഡ്യ കാംപയ് ന്‍ പുരസ്‌കാരം, സംസ്ഥാന കേരളോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ മൂന്നാമത്തെ യൂത് ക്ലബ്

Athena Natak Natariv Veedu with medical assistance for Pavithran Nileswaram, Kannur, News, Athena Natak Natariv Veedu, Treatment, Hospital, Compensation, Kalabhavan Mani Foundation, House Wife, Kerala

തുടങ്ങിയ നിരവധി അംഗീകാരങ്ങളും അഥീന നാടക നാട്ടറിവ് വീട് കരസ്ഥമാക്കിയിട്ടുണ്ട്.

Keywords: Athena Natak Natariv Veedu with medical assistance for Pavithran Nileswaram, Kannur, News, Athena Natak Natariv Veedu, Treatment, Hospital, Compensation, Kalabhavan Mani Foundation, House Wife, Kerala.

Post a Comment