Join Whatsapp Group. Join now!

Town Beautification | ടൗണ്‍ സൗന്ദര്യവല്‍ക്കരണ പദ്ധതി: ഏറെ ആകര്‍ഷണം റോഡ് വികസനത്തോടൊപ്പം റോഡിന്റെ ഇരുവശങ്ങളിലുമായി കൈവരികളോടെയുള്ള നടപ്പാത ഒരുക്കുന്നത്; കുമ്പളയുടെ മുഖച്ഛായ മാറും

വലിയ തോതിലുള്ള മാറ്റങ്ങളോടെ നടപ്പാക്കുന്നു Town Beautification, Kumbala

കുമ്പള: (my.kasargodvartha.com) കുമ്പള-മുള്ളേരിയ കെഎസ്ടിപി റോഡ് വികസനത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ടൗണ്‍ സൗന്ദര്യവല്‍ക്കരണ പദ്ധതി വലിയ തോതിലുള്ള മാറ്റങ്ങളോടെ നടപ്പാക്കുന്നു. ഇത് പൂര്‍ത്തിയായാല്‍ കുമ്പള ടൗണിന്റെ മുഖച്ഛായ തന്നെ മാറുമെന്നാണ് റിപോര്‍ട്. റോഡ് വികസനത്തോടൊപ്പം റോഡിന്റെ ഇരുവശങ്ങളിലുമായി കൈവരികളോടെയുള്ള നടപ്പാത ഒരുക്കുന്നതാണ് ഏറെ ആകര്‍ഷകം. ഓവു ചാലുകളുടെ മുകളിലൂടെയാണ് ഇതിന് സംവിധാനം ഒരുക്കുന്നത്.

Kumbala, News, Kerala, Road, Town,  Town beautification project implemented in Kumbala.

ഇത് ടൗണിലെത്തുന്ന വിദ്യാര്‍ഥികള്‍ക്കും, വ്യാപാരാവശ്യങ്ങള്‍ക്കായിയെത്തുന്നവര്‍ക്കും, കാല്‍നടയാത്രക്കാര്‍ക്കും ഏറെ ആശ്വാസമാകും. നേരത്തെ കെഎസ്ടിപി നിര്‍മാണ കംപനി അധികൃതരും കുമ്പള ഗ്രാമപഞ്ചായത് ഭരണസമിതിയും ഉണ്ടാക്കിയ ധാരണ അനുസരിച്ചാണ് ടൗണ്‍ സൗന്ദര്യവല്‍ക്കരണ പദ്ധതി നടപ്പിലാക്കുന്നത്. ടൗണ്‍ ബസ്റ്റാന്‍ഡ്- ഷോപിംഗ് കോംപ്ലക്‌സ് നിര്‍മാണത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്.

 
Kumbala, News, Kerala, Road, Town,  Town beautification project implemented in Kumbala.

കെഎസ്ടിപി റോഡ് നിര്‍മാണം പൂര്‍ത്തിയായാലേ ബസ്റ്റാന്‍ഡ്-ഷോപിംഗ് കോംപ്ലക്‌സും മറ്റുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കാനാവു എന്ന നിലപാടിലാണ് ഇപ്പോള്‍ പഞ്ചായത് ഭരണസമിതിക്കുള്ളത്. സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി ബസ്റ്റാന്‍ഡ് ടൗണില്‍ നിന്ന് മാറി അല്പമകലെ സ്ഥാപിക്കാനാണ് സാധ്യത. ഇതനുസരിച്ച് ടൗണിലെ ഓട്ടോ സ്റ്റാന്‍ഡുകള്‍ക്കും മാറ്റം വരും. ഈ വിഷയവുമായി ബന്ധപ്പെട്ട് ഓടോറിക്ഷാ തൊഴിലാളികളുമായി കുമ്പള ഗ്രാമപഞ്ചായത് ഭരണസമിതി ചര്‍ച്ചകളും നടത്തിവരുന്നുണ്ട്.

Kumbala, News, Kerala, Road, Town,  Town beautification project implemented in Kumbala.

എന്നാല്‍ റോഡ് വികസനത്തിനായി ഏറ്റെടുത്തിരിക്കുന്ന സ്ഥലത്തിലൂടെയല്ല നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതെന്നാണ് ഓട്ടോ തൊഴിലാളികളുടെ ആക്ഷേപം. ഇത് കെട്ടിട ഉടമകളെ സംരക്ഷിക്കാനാണെന്ന് ആക്ഷേപവും തൊഴിലാളികള്‍ക്കുണ്ട്. ടൗണ്‍ സൗന്ദര്യവല്‍ക്കരണ പദ്ധതി കുമ്പളയുടെ സമഗ്ര വികസനത്തിന് സഹായകമാകുമെന്നാണ് വ്യാപാരികളുടെ അഭിപ്രായം. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തികളില്‍ വേഗത പോരെന്നും വ്യാപാരികള്‍ക്ക് പരാതിയുണ്ട്.

Keywords: Kumbala, News, Kerala, Road, Town, Town beautification project implemented in Kumbala.

Post a Comment