എംഎസ് ബശീര്‍ ട്രോഫി സമ്മാനിച്ചു. അനസ്, അന്‍വര്‍, ഇഖ്ബാല്‍ പള്ളം, ശരീഫ്, ഹര്‍ഷ, ജാവിദ്, റഹീം, നജീബ്, ആസിഫ്, ബശീര്‍ കല, അനീസ് എന്നിവര്‍ മികച്ച കളിക്കാരായി തിരഞ്ഞെടുക്കപ്പെട്ടു. മുഹമ്മദ് പൊവ്വല്‍ മത്സരം നിയന്ത്രിച്ചു. ജലാല്‍ തായല്‍, അസ്ലം വെസ്റ്റ്, മുഹമ്മദ് വെല്‍ഫിറ്റ്, ഹംദാന്‍ എന്നിവര്‍ മികച്ച കളിക്കാരെ തിരഞ്ഞെടുത്തു.
പഴയകാല ഫുട്‌ബോള്‍ താരങ്ങളായ ഐ ആമിഞ്ഞി, ബശീര്‍ സുറുമി, അശ്റഫ് സീനത്ത്, അബ്ദുല്ല, ടൂര്‍ണമെന്റ് കമിറ്റി മെമ്പര്‍മാരായ ഹര്‍ഷ, നൗശാദ്, ലത്വീഫ് കല തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഫുട്‍ബോൾ താരമായിരുന്ന കൊച്ചി മമ്മുവിന്റെ വിയോഗത്തിൽ അനുശോചനം നേർന്നായിരുന്നു മത്സരത്തിന് തുടക്കം കുറിച്ചത്.
Keywords: News, Dubai, Kasaragod, Football, Dubai, TIFA, Tifa Weekly Season 9 Football: Super FC Winners.