Join Whatsapp Group. Join now!

Award | കാഴ്ച കലാ സാംസ്കാരിക വേദിയുടെ മാധ്യമ പുരസ്കാരങ്ങള്‍ എം വി വസന്തിനും ശാഫി തെരുവത്തിനും

ജൂൺ 15ന് കാസർകോട് പ്രസ് ക്ലബ് ഹോളില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും Media Award, MV Vasanth, Shafi Theruvath, Press Club, കാസറഗോഡ് വാർത്തകൾ
കാസർകോട്: (my.kasargodvartha.com) കാഴ്ച കലാ സാംസ്കാരിക വേദി, മാധ്യമ പ്രവര്‍ത്തകരായിരുന്ന കളത്തില്‍ രാമകൃഷ്ണന്‍, മുത്വലിബ് എന്നിവരുടെ പേരില്‍ ഏര്‍പെടുത്തിയ മാധ്യമ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു. ദീപിക പാലക്കാട് ബ്യൂറോ ചീഫ് എം വി വസന്തിനാണ് കളത്തില്‍ രാമകൃഷ്ണന്‍ അവാര്‍ഡ്. ദീപികയിൽ പ്രസിദ്ധീകരിച്ച അട്ടപ്പാടിയിലെ ആദിവാസി ശൈശവ വിവാഹങ്ങള്‍ എന്ന പരമ്പരയാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്.

News, Kasaragod, Kerala, Media Award, Media Awards for MV Vasanth and Shafi Theruvath.

സായാഹ്ന പത്രമായ ഉത്തരദേശം ലേഖകന്‍ ശാഫി തെരുവത്തിനാണ് മുത്വലിബ് അവാര്‍ഡ്. ഉത്തരദേശത്തില്‍ പ്രസിദ്ധീകരിച്ച ലഹരിയില്‍ അമരുന്ന യുവത്വം എന്ന ലേഖന പരമ്പരയാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ റഹ്‌മാൻ തായലങ്ങാടി, ജോര്‍ജ് പൊയ്കയില്‍ എന്നിവര്‍ അടങ്ങിയ ജൂറിയാണ് അവാര്‍ഡ്‌ ജേതാക്കളെ തിരഞ്ഞെടുത്തത്.

ഈമാസം 15ന് വ്യാഴാഴ്ച മൂന്ന് മണിക്ക് കാസർകോട് പ്രസ് ക്ലബ് ഹോളില്‍ നടക്കുന്ന ചടങ്ങില്‍ കാഷ് അവാര്‍ഡും ഉപഹാരവും അടങ്ങിയ അവാര്‍ഡ് സമ്മാനിക്കും. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കാര്‍ഷിക സര്‍വകലാശാല പ്രൊഫസര്‍ ഡോ. ശ്രീകുമാര്‍, കളത്തില്‍ രാമകൃഷ്ണന്‍ അനുസ്മരണവും ടി എ ശാഫി, മുത്വലിബ് അനുസ്മരണവും നിര്‍വഹിക്കും.

Keywords: News, Kasaragod, Kerala, Media Award, Media Awards for MV Vasanth and Shafi Theruvath.
< !- START disable copy paste -->

Post a Comment