Join Whatsapp Group. Join now!

Honoured | വായനാദിനം: കൂക്കാനം റഹ് മാൻ മാസ്റ്ററെ ആദരിച്ചു

ചെറുവത്തൂർ ഗ്രാമപഞ്ചായത് പ്രസിഡണ്ട് സി വി പ്രമീള പൊന്നാട അണിയിച്ചു, Cheruvathur, Reading Day, കാസറഗോഡ് വാർത്തകൾ
ചെറുവത്തൂർ: (my.kasargodvartha.com) വായനാ ദിനത്തോടനുബന്ധിച്ച് കിഴക്കേമുറി പൊതുജന വായനശാലയിൽ നടന്ന ചടങ്ങിൽ കാൻഫെഡ് സോഷ്യൽ ഫോറം ചെയർമാനും, അനൗപചാരിക സാങ്കേതിക വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി പ്രവർത്തിക്കുന്ന പാൻടെകിന്റെ വൈസ് ചെയർമാനുമായ കൂക്കാനം റഹ് മാൻ മാസ്റ്ററെ ആദരിച്ചു. ചെറുവത്തൂർ ഗ്രാമപഞ്ചായത് പ്രസിഡണ്ട് സി വി പ്രമീള പൊന്നാട അണിയിച്ചു.

Reading Day, Kookkanam Rahman Master, Honoured, Cheruvathur, President, Kanfed, Kookkanam Rahman Master honoured.

ജീവിത കാലത്തിന്റെ ഭൂരിഭാഗം സമയവും സാക്ഷരതാ പ്രവർത്തനത്തിനും അനൗപചാരിക വിദ്യാഭ്യാസ പ്രവർത്തനത്തിനും നീക്കിവെച്ച കൂക്കാനം റഹ് മാൻ മാസ്റ്റർ മുൻ കാൻഫെഡ് സെക്രടറിയേറ്റ് അംഗം കൂടിയാണ്. ചടങ്ങിൽ വായനശാല സെക്രടറി ടി ഫൽഗുനൻ അധ്യക്ഷത വഹിച്ചു. എം ചന്ദ്രൻ, സജീവൻ മാസ്റ്റർ, ടി തമ്പാൻ എന്നിവർ സംസാരിച്ചു. പി വി സുരേന്ദ്രൻ സ്വാഗതവും പ്രീജു പി വി നന്ദിയും പറഞ്ഞു.

Keywords: Reading Day, Kookkanam Rahman Master, Honoured, Cheruvathur, President, Kanfed, Kookkanam Rahman Master honoured.

Post a Comment