Join Whatsapp Group. Join now!

Obituary | കാസർകോട് മർചന്റ്സ് അസോസിയേഷൻ സ്ഥാപക പ്രസിഡന്റ് യശ്വന്ത് കാമത്ത് നിര്യാതനായി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ, കാസർകോട് ജില്ലകളുടെ മുൻ പ്രസിഡണ്ടാണ് Obituary, Kerala News, Malayalam News, കാസറഗോഡ് വാർത്തകൾ
കാസർകോട്: (my.kasargodvartha.com) കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ, കാസർകോട് ജില്ലകളുടെ മുൻ പ്രസിഡന്റും കാസർകോട് മർചന്റ്സ് അസോസിയേഷൻ സ്ഥാപക പ്രസിഡന്റുമായ ഫോർട് റോഡിലെ യശ്വന്ത് കാമത്ത് (91) നിര്യാതനായി. ഭാര്യ: പരേതയായ പ്രേമ കാമത്ത്. മക്കൾ: മുരളീധരൻ (വ്യാപാരി), ഗീത, ഡോ: സുധ. മരുമക്കൾ: ശങ്കർ പൈ മണിപ്പാൽ, ഡോ. വി വി പൈ, അനിത കാമത്ത്.

News, Kasaragod, Kerala, Obituary, Kasaragod Merchants Association founder president Yashwant Kamath passes away.

നിര്യാണത്തിൽ കാസര്‍കോട് മര്‍ചന്റ്‌സ് അസോസിയേഷൻ സെക്രടറിയേറ്റ് യോഗം അനുശോചിച്ചു. വ്യാപാരികളുടെ പല പ്രതിസന്ധി ഘട്ടങ്ങളിലും ധീരമായ പിന്തുണ നല്‍കിയ നേതാവാണ് യശ്വന്ത കാമത്തെന്നും രണ്ട് പതിറ്റാണ്ടോളം സംഘടനയെ നയിച്ച നേതാവിനെയാണ് നഷ്ടമായതെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ടിഎ ഇല്യാസ്, ജെനറല്‍ സെക്രടറി കെ ദിനേശ്, എംഎം മുനീര്‍, ഹാരിസ് സികെ, കെ ശശിധരന്‍, അജിത് കുമാര്‍ സികെ, ശറഫുദ്ദീന്‍ ത്വയ്‌ബ, മജീദ് ടിടി, മാഹിന്‍ കോളിക്കര, എഎ അസീസ്, ടിഎ അന്‍വര്‍ സദാത്ത്, എകെ മൊയ്തീന്‍ കുഞ്ഞി, കെഎം അബ്ദുല്ലത്വീഫ്, കെഎ അബ്ദുല്ലത്വീഫ് എന്നിവര്‍ യോഗത്തിൽ സംബന്ധിച്ചു.

Keywords: News, Kasaragod, Kerala, Obituary, Kasaragod Merchants Association founder president Yashwant Kamath passes away.

Post a Comment