Join Whatsapp Group. Join now!

Obituary | മുഹിമ്മാത് മുദരിസും ഇസ്ലാമിക പണ്ഡിതനുമായ ശാഫി സഅദി നിര്യാതനായി

കേരള മുസ്ലിം ജമാഅത് ജില്ലാ പ്രവര്‍ത്തക സമിതി അംഗമാണ് Obituary, Kerala News, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍, Muhimmath News
പുത്തിഗെ: (my.kasargodvartha.com) മുഹിമ്മാത് മുദരിസും കേരള മുസ്ലിം ജമാഅത് ജില്ലാ പ്രവര്‍ത്തക സമിതി അംഗവും സോണ്‍ വൈസ് പ്രസിഡന്റുമായ ശാഫി സഅദി (60) നിര്യാതനായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മേഖല മുശാവറ അംഗമാണ്. പരേതനായ മൊയ്തീന്‍ കുട്ടി - മറിയം ഉമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ ബീഫാത്വിമ ആരിക്കാടി. മക്കള്‍: മുഹമ്മദ് അമീന്‍, ശഫീഖ്, ഖദീജ, ആഇശത് സബൂറ, നിശ. മരുമക്കള്‍: ഫരീദ് ബാഖവി ആദൂര്‍, മജീദ് ദേളി, റശീദ് ചെടേക്കാല്‍, മന്‍സീറ. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല, ശരീഫ്, ഹമീദ്. ഖബറടക്കം ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ മുഹിമ്മാത് ഖബര്‍സ്ഥാനില്‍.
                    
Obituary, Kerala News, Malayalam News, Muhimmath News, Shafi Saadi, Islamic scholar Shafi Saadi passed away.

പരേതരായ മുഗു അബ്ദുല്ല മുസ്ലിയാര്‍, കുമ്പോല്‍ പി എ അഹ്മദ് മുസ്ലിയാര്‍, കാഞ്ഞങ്ങാട് ഖാസിയായിരുന്ന പി എ അബ്ദുല്ല മുസ്ലിയാര്‍ എന്നിവര്‍ പ്രധാന ഗുരുവര്യരായിരുന്നു. ജാമിഅ സഅദിയ്യ അറബിയ്യയില്‍ നിന്ന് 1988ല്‍ സഅദി ബിരുദം കരസ്ഥമാക്കിയതിന് ശേഷം വിവിധ മഹല്ലുകളില്‍ മുദരിസ്, ഖത്വീബ്, സദര്‍ മുഅല്ലിം എന്നീ നിലകളില്‍ സേവനം ചെയ്ത അദ്ദേഹം മരണത്തിന്റെ തലേ ദിവസം വരെ മുഹിമ്മാതില്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. സഅദിയ്യ മുംബൈ കമിറ്റി ഓര്‍ഗനൈസറായും ദീര്‍ഘ കാലം പ്രവര്‍ത്തിച്ചു.

നിര്യാണത്തില്‍ സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷന്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജാമിഅ സഅദിയ്യ സെക്രടറി എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, മുഹിമ്മാത് ജെനറല്‍ സെക്രടറിയും കേരള മുസ്ലിം ജമാഅത് സംസ്ഥാന വൈസ് പ്രസിഡന്റുമായ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, കേരള മുസ്ലിം ജമാഅത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, ജെനറല്‍ സെക്രടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, എസ് എസ് എഫ് സംസ്ഥാന ഫിനാന്‍സ് സെക്രടറി സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, എസ് എം എ സംസ്ഥാന സെക്രടറി സുലൈമാന്‍ കരിവെള്ളൂര്‍, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, ജെനറല്‍ സെക്രടറി അബ്ദുല്‍ കരീം ദര്‍ബാര്‍കട്ട, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, റശീദ് സഅദി പൂങ്കോട് തുടങ്ങിയവര്‍ അനുശോചിച്ചു.

Keywords: Obituary, Kerala News, Malayalam News, Muhimmath News, Shafi Saadi, Islamic scholar Shafi Saadi passed away.

< !- START disable copy paste -->

Post a Comment