Join Whatsapp Group. Join now!

Protest | റേഷൻ വിതരണത്തിലെ തകരാർ: മുസ്‌ലിം യൂത് ലീഗ് റേഷൻ കടകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു

തൃക്കരിപ്പൂരിൽ സംസ്ഥാന സെക്രടറി ഗഫൂർ കോൽകളത്തൽ ഉദ്ഘാടനം ചെയ്തു Kerala News, Malayalam News, കാസറഗോഡ് വാർത്തകൾ, Muslim League, Youth League
കാസർകോട്: (my.kasargodvartha.com) റേഷൻ വിതരണം തകരാറിലായതിൽ പ്രതിഷേധിച്ച് വിവിധയിടങ്ങളിൽ റേഷൻ കടകൾക്ക് മുന്നിൽ മുസ്‌ലിം യൂത് ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു.

തൃക്കരിപ്പൂരിൽ പ്രതിഷേധ ധർണ നടത്തി

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ പഞ്ചായത് കമിറ്റി നടത്തിയ പ്രതിഷേധ ധർണ സംസ്ഥാന സെക്രടറി ഗഫൂർ കോൽകളത്തൽ ഉദ്ഘാടനം ചെയ്തു. സാങ്കേതിക തടസങ്ങൾ പറഞ്ഞ് കേരളത്തിലെ റേഷൻ വിതരണം അലങ്കോലപ്പെടുത്തി സാധാരണക്കാരന്റെ അന്നത്തിൻ മേൽ സർകാർ നടത്തുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

News, Kerala, Kasaragod, Bovikkanam, Muslim Youth League, Protest, Muslim Youth League organized protest in front of ration shops.

പഞ്ചായത് പ്രസിഡൻ്റ് മഹ്ബൂബ് ആയിറ്റി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂർ, ജെനറൽ സെക്രടറി സഹീർ ആസിഫ്, അലി അശ്കർ മാസ്റ്റർ പ്രസംഗിച്ചു. ശുഐബ് വിപിപി, മുഹമ്മദ് റാഹിൽ മൗക്കോട്ട്, സുൻ സുൻ വിപിപി, നിബ്രാസ് പെരിയോത്ത്, ശാനിദ് പടന്ന, മുഖ്സിത് എന്നിവർ നേതൃത്വം നൽകി. അസ്ഹറുദ്ദീൻ മണിയനോടി സ്വാഗതം പറഞ്ഞു. മുസബ്ബിർ അഞ്ചില്ലത്ത് നന്ദി രേഖപ്പെടുത്തി.

News, Kerala, Kasaragod, Bovikkanam, Muslim Youth League, Protest, Muslim Youth League organized protest in front of ration shops.

മുളിയാറിൽ യൂത് ലീഗ് ധർണ നടത്തി

ബോവിക്കാനം: മുളിയാർ പഞ്ചായതിൽ റേഷൻ കടകൾക്ക് മുമ്പിൽ മുസ്ലിം യൂത് ലീഗ് പ്രതിഷേധ ധർണ നടത്തി. ബോവിക്കാനത്ത് പഞ്ചായത് മുസ്ലിം ലീഗ് ജെനറൽ സെക്രടറി മൻസൂർ മല്ലത്ത് ഉദ്ഘാടനം ചെയ്തു. മുനീർ പാറ അധ്യക്ഷത വഹിച്ചു. നാസർ ബോവിക്കാനം സ്വാഗതം പറഞ്ഞു. നസീർ മൂലടുക്കം, ഖാദർ ആലൂർ, ഷെഫീഖ് മൈക്കുഴി, ശരീഫ് മല്ലത്ത്, കുഞ്ഞി മല്ലം, ഇഖ്ബാൽ ആലൂർ സംബന്ധിച്ചു.

News, Kerala, Kasaragod, Bovikkanam, Muslim Youth League, Protest, Muslim Youth League organized protest in front of ration shops.

പൊവ്വലിൽ പഞ്ചായത് പ്രസിഡണ്ട് എസ്എം മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ശഫീഖ് മൈക്കുഴി അധ്യക്ഷത വഹിച്ചു. ഉനൈസ് മദനി നഗർ സ്വാഗതംപറഞ്ഞു. ബിസ്മില്ല മുഹമ്മദ് കുഞ്ഞി, ഖാദർ ആലൂർ, മൊയ്തു ബാവാഞ്ഞി, ഫൈസൽ ചൊവ്വൽ, മുഹമ്മദലി മാസ്തിക്കുണ്ട്, അബൂബകർ പറപ്പള്ളം, മൊയ്തു കറാച്ചി, അശ്റഫ് ബോസ്, സഫ്‌വാൻ പൊവ്വൽ, ഇബ്രാഹിം മദനി നഗർ, ശാഫി സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Bovikkanam, Muslim Youth League, Protest, Muslim Youth League organized protest in front of ration shops.

Post a Comment