Join Whatsapp Group. Join now!

Mahin Haji | തദ്ദേശ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് കല്ലട്ര മാഹിന്‍ ഹാജി

Kallatra Mahin Haji slams LDF Govt, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോളിയടുക്കം: (my.kasargodvartha.com) തുക വെട്ടികുറച്ചും സാങ്കേതിക നൂലാമാലകള്‍ സൃഷ്ടിച്ചും, ജനകീയാസൂത്രണത്തെ തകിടം മറിച്ചും തദ്ദേശ സ്ഥാപനങ്ങളെ നോക്ക് കുത്തിയാക്കുന്ന പിണറായി സര്‍കാര്‍ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി ആരോപിച്ചു. യുഡിഎഫ് സംസ്ഥാന കമിറ്റിയുടെ ആഹ്വനപ്രകാരം ചെമ്മനാട് പഞ്ചായത് കമിറ്റിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെ കുത്തിയിരിപ്പ് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
                  
News, Kerala, Kasaragod, Kallatra Mahin Haji, Muslim League, Kallatra Mahin Haji slams LDF Govt.

യുഡിഎഫ് പഞ്ചായത് കണ്‍വീനര്‍ കൃഷ്ണന്‍ ചട്ടംഞ്ചാല്‍ അധ്യക്ഷത വഹിച്ചു. ടി ഡി കബീര്‍ സ്വാഗതം പറഞ്ഞു. ചെമനാട് ഗ്രാമപഞ്ചായത് പ്രസിഡണ്ട് സുഫൈജ അബൂബകര്‍, വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കള്‍, മുഹമ്മദ് കുഞ്ഞി പെരുമ്പള, ബാലന്‍ കെ നായര്‍, സുകുമാരന്‍ ആലിങ്കാല്‍, രാജന്‍ കെ പൊയിനാച്ചി, സി എം മുസ്ത്വഫ, കെടി നിയാസ്, സിഎച് മുഹമ്മദ്, മുഹമ്മദ് കോളിയടുക്കം, ശംസുദ്ദീന്‍ തെക്കില്‍, ആഇശ അബൂബകര്‍, രമ ഗംഗാധരന്‍, സഹദുല്ല, അഹ്മദ് കല്ലട്ര, അമീര്‍ പാലോത്ത്, നിസാര്‍ ടിപി, ചന്ദ്രശേഖരന്‍, ആസ്യ എം, മറിയ മാഹിന്‍, അഹമദലി മൂഡാംബയല്‍ എന്നിവര്‍ പ്രസംഗിച്ചു.

Keywords: News, Kerala, Kasaragod, Kallatra Mahin Haji, Muslim League, Kallatra Mahin Haji slams LDF Govt.
< !- START disable copy paste -->

Post a Comment