Join Whatsapp Group. Join now!

Municipality | ഭിന്നശേഷിക്കാര്‍ക്ക് വീല്‍ചെയറുകളും അംഗനവാടികളിലേക്ക് ബേബി ചെയറുകളുമായി കാസര്‍കോട് നഗരസഭ

Kasaragod Municipality provides wheelchairs for differently abled and baby chairs for Anganwadis, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com) നഗരസഭ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി നടപ്പിലാക്കിയ ഭിന്നശേഷിക്കാര്‍ക്കുള്ള വീല്‍ചെയറുകളും അംഗനവാടികളിലേക്കുള്ള ബേബി ചെയറുകളും കൈമാറി. നഗരസഭാ ഓഫീസില്‍ നടന്ന ചടങ്ങില്‍ ബന്ധപ്പെട്ടവര്‍ക്ക് കൈമാറുന്നതിന് ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍ അധികൃതരെ ഏല്‍പിച്ചു. നഗരസഭയിലെ 49 അംഗനവാടികളിലേക്കായി രണ്ട് ലക്ഷം രൂപ ചിലവഴിച്ച് 750 കസേരകളും അര ലക്ഷം രൂപ ചിലവഴിച്ച് ആറ് ഭിന്നശേഷിക്കാര്‍ക്കുള്ള വീല്‍ചെയറുകളുമാണ് വിതരണം ചെയ്തത്.
            
News, Kerala, Kasaragod, Kasaragod-Municipality, Kasaragod Municipality provides wheelchairs for differently abled and baby chairs for Anganwadis.

ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ശംസീദ ഫിറോസ്, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, റീത്ത ആര്‍, രജനി കെ, കൗണ്‍സിലര്‍മാര്‍, സെക്രടറി ബിജു എസ്, ഐസിഡിഎസ് സൂപര്‍വൈസര്‍ ദില്‍ന, നഗരസഭാ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
            
News, Kerala, Kasaragod, Kasaragod-Municipality, Kasaragod Municipality provides wheelchairs for differently abled and baby chairs for Anganwadis.

Keywords: News, Kerala, Kasaragod, Kasaragod-Municipality, Kasaragod Municipality provides wheelchairs for differently abled and baby chairs for Anganwadis.
< !- START disable copy paste -->

Post a Comment