Join Whatsapp Group. Join now!

Donated | മൊഗ്രാല്‍ പുത്തൂര്‍ സ്‌കൂളിലേക്ക് സ്‌നേഹ സമ്മാനവുമായി 2004 - 2005 ബാച് വിദ്യാര്‍ഥികള്‍

2004-2005 batch students donated inverter to Mogral Puthur School, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മൊഗ്രാല്‍ പുത്തൂര്‍: (my.kasargodvartha.com) ഓര്‍മകള്‍ക്ക് നിറം പകരാന്‍ ഒരിക്കല്‍ കൂടി സ്‌കൂള്‍ മുറ്റത്ത് ഒത്ത് കൂടിയ പൂര്‍വ വിദ്യാര്‍ഥികള്‍ മടങ്ങിയത് സ്‌കൂളിന് സ്‌നേഹ സമ്മാനം നല്‍കി. മൊഗ്രാല്‍ പുത്തൂര്‍ ഗവ. ഹയര്‍സെകന്‍ഡറി സ്‌കൂളിലെ 2004 - 2005 എസ് എസ് എല്‍ സി ബാചിലെ വിദ്യാര്‍ഥികളാണ് ഒറ്റമരത്തണലില്‍ എന്ന പരിപാടിയുമായി ഒത്തുകൂടിയത്.
             
News, Kerala, Kasaragod, Mogral Puthur School, 2004-2005 batch students donated inverter to Mogral Puthur School.

ഇതിന്റെ ഭാഗമായാണ് സ്‌കൂളിലെ ഐ ടി ലാബിന് ഇന്‍വെര്‍ടര്‍ സമ്മാനിച്ചത്. പിടിഎ പ്രസിഡണ്ട് മാഹിന്‍ കുന്നില്‍, പ്രധാനധ്യാപിക സി ടി ബീന, ഇഖ്ബാല്‍, അധ്യാപകരായ രാഘവ, ബിജു, പൂര്‍വ വിദ്യാര്‍ഥികളായ സാബിര്‍ അറഫാത്, ശഫീഖ് ചേരങ്കൈ, അബ്ദുര്‍ റഹ്മാന്‍ കല്ലങ്കൈ, അന്‍വര്‍ എരിയാല്‍, കബീര്‍ എരിയാല്‍, മുഹമ്മദ് ദേശാംകുളം, അഫ്‌സല്‍ പുത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
           
News, Kerala, Kasaragod, Mogral Puthur School, 2004-2005 batch students donated inverter to Mogral Puthur School.

Keywords: News, Kerala, Kasaragod, Mogral Puthur School, 2004-2005 batch students donated inverter to Mogral Puthur School.
< !- START disable copy paste -->

Post a Comment