Join Whatsapp Group. Join now!

Book release | കൂക്കാനം റഹ് മാന്‍ മാസ്റ്ററുടെ ആദ്യ നോവല്‍ വായനക്കാരിലേക്ക്; 'ഉമ്മയ്ക്കൊരുമ്മ' പ്രകാശനം ഡിസംബര്‍ 10 ന്

Kookanam Rahman master's first novel release on Dec: 10, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പാലക്കുന്ന്: (my.kasargodvartha.com) എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ കൂക്കാനം റഹ് മാന്‍ മാസ്റ്ററുടെ ആദ്യ നോവല്‍ വായനക്കാരിലേക്ക്. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് കൂടിയായ കൂക്കാനം റഹ് മാന്‍ മാസ്റ്ററുടെ 'ഉമ്മയ്ക്കൊരുമ്മ' എന്ന നോവല്‍ ഡിസംബര്‍ 10 ന് ടിഐ മധുസൂദനന്‍ എംഎല്‍എ പ്രകാശനം ചെയ്യും. പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന ചടങ്ങില്‍ സാമൂഹികനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ ഭിന്നശേഷിക്കാര്‍ക്കുള്ള മികച്ച സര്‍ഗാത്മക വ്യക്തിത്വത്തിനുള്ള ദേശീയ അവാര്‍ഡ് ജേതാവ് സതി കൊടക്കാട് പുസ്തകം ഏറ്റു വാങ്ങും. പിപി കരുണാകരന്‍ പുസ്തകം പരിചയപ്പെടുത്തും. പരിപാടിയുടെ ഭാഗമായി ഒരുക്കുന്ന വനിതാ സംഗമം താലൂക് ലൈബ്രറി കൗണ്‍സില്‍ സെക്രടറി കെ ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. ഫോക് ലോര്‍ അവാര്‍ഡ് ജേതാവ് സുഭാഷ് അറുകര പാട്ടരങ്ങ് ഒരുക്കും.
       
News, Kerala, Kasaragod, Kookanam Rahman master's first novel release on Dec: 10.

സെക്‌സ് സംസ്‌കാരം സമൂഹം, പൊയ്മുഖങ്ങളുടെ ഉള്ളറകള്‍, സ്ത്രീ രോദനത്തിന്റെ കാണാപുറങ്ങള്‍, പിഎന്‍ പണിക്കരുടെ വചനങ്ങള്‍, നടന്നു വന്ന വഴികളിലേക്കൊരു തിരിഞ്ഞു നോട്ടം, വെളിച്ചം വിതറുന്ന വനിതകള്‍, പറയാന്‍ മടിക്കുന്ന രഹസ്യങ്ങള്‍, അക്ഷര വിപ്ലവം, എംടിപി തറവാട് വിശേഷങ്ങള്‍, നന്മപൂക്കും മരങ്ങള്‍ എന്നീ 10 പുസ്തകങ്ങള്‍ക്കു ശേഷം റഹ് മാന്‍ മാസ്റ്റര്‍ എഴുതിയ ആദ്യ നോവലാണ് ഉമ്മയ്‌ക്കൊരുമ്മ .
                  
News, Kerala, Kasaragod, Kookanam Rahman master's first novel release on Dec: 10.

സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള ആചാര്യ വിനോബ ഭാവെ ദേശീയ അവാര്‍ഡ്, ചലനം അവാര്‍ഡ് ,എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തകനുള്ള സംസ്ഥാന അവാര്‍ഡ്, തുടര്‍ സാക്ഷരതാ പ്രവര്‍ത്തനത്തിനുള്ള സംസ്ഥാന അവാര്‍ഡ്, തിക്കുറിശ്ശി ഫൗന്‍ഡേഷന്‍ അവാര്‍ഡ്, ധാര്‍മ്മികത സാഹിത്യ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

Keywords: News, Kerala, Kasaragod, Kookanam Rahman master's first novel release on Dec: 10.
< !- START disable copy paste -->

Post a Comment