Join Whatsapp Group. Join now!

Qadir Bangara | ഖാദര്‍ ബങ്കര മുസ്ലിം ലീഗിന്റെ ആത്മാര്‍ഥതയുള്ള നേതാവായിരുന്നുവെന്ന് എ അബ്ദുര്‍ റഹ്മാന്‍

A Abdur Rahman about Qadir Bangara, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com) മുസ്ലിം ലീഗ് നേതാവും മുന്‍ നഗരസഭ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാനുമായ ഖാദര്‍ ബങ്കര ആത്മാര്‍ഥതയോടെ പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ടി പ്രവര്‍ത്തകര്‍ക്ക് ധൈര്യം പകര്‍ന്ന് ധീരമായ നേതൃത്വം നല്‍കിയ നേതാവായിരുന്നുവെന്ന് മുസ്ലിം ലീഗ് ജില്ലാ ജെനറല്‍ സെക്രടറി എ അബ്ദുര്‍ റഹ്മാന്‍ പറഞ്ഞു. മുസ്ലിം ലീഗ് മുനിസിപല്‍ കമിറ്റി സംഘടിപ്പിച്ച ഖാദര്‍ ബങ്കര അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
             
News, Kerala, Kasaragod, A Abdur Rahman about Qadir Bangara.

ബഹ്‌റൈന്‍ - കേരള കെഎംസിസി സ്ഥാപക പ്രസിഡണ്ട്, മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം സെക്രടറി, മുനിസിപല്‍ ട്രഷറര്‍, വൈസ് പ്രസിഡണ്ട്, നഗരസഭ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍ തുടങ്ങിയ പദവികളില്‍ തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കാനും ജനങ്ങളുടെ പ്രയാസങ്ങള്‍ ദൂരീകരിക്കാനും ഖാദര്‍ ബങ്കര ആത്മാര്‍ഥമായ പ്രവര്‍ത്തനം നടത്തിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ വിയോഗം മുസ്ലിം ലീഗ് പാര്‍ടിക്ക് വലിയ നഷ്ടമാണെന്നും എ അബ്ദുര്‍ റഹ്മാന്‍ പറഞ്ഞു.

പ്രസിഡണ്ട് കെഎം ബശീര്‍ തൊട്ടാന്‍ അധ്യക്ഷത വഹിച്ചു. ജെനറല്‍ സെക്രടറി ഹമീദ് ബെദിര സ്വാഗതം പറഞ്ഞു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, അബ്ബാസ് ബീഗം, അഡ്വ. വിഎം മുനീര്‍, എഎ അസീസ്, ഹനീഫ് നെല്ലിക്കുന്ന്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, എംഎച് അബ്ദുല്‍ ഖാദര്‍, അശ്‌റഫ് എടനീര്‍, ഹാരിസ് ബെദിര, അജ്മല്‍ തളങ്കര, മൊയ്തീന്‍ കൊല്ലമ്പാടി പ്രസംഗിച്ചു.

Keywords: News, Kerala, Kasaragod, A Abdur Rahman about Qadir Bangara.
< !- START disable copy paste -->

Post a Comment