ചൗക്കി: (my.kasargodvartha.com): ഐ.എൻ.എൽ നേതാവ് ചൗക്കി കാവുഗോളിലെ മൊയ്തീൻ കുന്നിൽ (83) നിര്യാതനായി . ഐ.എൻ.എൽ രുപീകരണം മുതൽ 27 വർഷം ചൗക്കി ശാഖാ പ്രസിഡണ്ടായിരുന്നു. ചൗക്കി നൂറുൽ ഹുദാ ജുമാ അത്ത് കമിറ്റി മുൻ ഭാരവാഹിയും ,മുൻ പ്രവാസിയും, വ്യാപാരിയുമായിരുന്നു. ജീവകാരുണ്യ പ്രവർത്തന രംഗത്തും സജീവമായിരുന്നു. ആദ്യകാല മുസ്ലിം ലീഗ് പ്രവർത്തകനും യൂത് ലീഗ് ശാഖ പ്രസിഡണ്ടുമായും സേവനം അനുഷ്ഠിച്ചിരുന്നു.
മൊയ്തീൻ കുന്നിലിന്റെ നിര്യാണത്തിൽ മന്ത്രി അഹമദ് ദേവർ കോവിൽ ഐ.എൻ എൽ സംസ്ഥാന ജനറൽ സെക്രടറി കാസിം ഇരിക്കൂർ, നേതാക്കളായ മൊയ്തീൻ കുഞ്ഞി കളനാട് , എം.എ ലത്തീഫ്, എം.ഇബ്രാഹിം, എം.ഹമീദ് ഹാജി, അസീസ് കടപ്പുറം, സി.എം എ ജലീൽ , മുസ്ഥഫ തോരവളപ്പ്, അബ്ദുൽ റഹ്മാൻ മാസ്റ്റർ, ശാഫി സന്തോഷ് നഗർ, ഹനീഫ് കടപ്പുറം, ഖലീൽ എരിയാൽ, സ്വാദിഖ് കടപ്പുറം, ജാബിർ ചൗക്കി, പോസ്റ്റ് മുഹമ്മദ് കുഞ്ഞി, ഹൈദർ കുളങ്കര, അഹമദ് കടപ്പുറം, ഹമീദ് പടിഞ്ഞാർ തുടങ്ങിയ ഐ എൻ എൽ നേതാക്കളും
എൻ എ നെല്ലികുന്ന് എം.എൽ എ, മുൻ പഞ്ചായത് പ്രസിഡണ്ട് എ.എ ജലീൽ, വാർഡ് മെമ്പർ ശമീമ സ്വാദിഖ്, ചൗക്കി ജമാ അത് പ്രസിഡണ്ട് മഹമൂദ് കുളങ്കര, സെക്രടറി ശഹുൽ ഹമീദ് തുടങ്ങിയ വ്യക്തികളും വീട്ടിലെത്തി അനുശോചനം അറിയിച്ചു.
ഭാര്യ: ജമീല
മക്കൾ: ശുകൂർ, സകീന, സുഹ്റ
ഖബറടക്കം രാവിലെ 10 മണിയോടെ ചൗക്കി കുന്നിൽ റിഫാഈ മസ്ജിദിൽ
Keywords: INL leader Chowki Kavugol Moideen kunnil passed away, Kerala, Kasaragod, News, Obituary, Chowki.
Keywords നടന്നു.