Join Whatsapp Group. Join now!

Training Conducted | കാന്‍സര്‍ നിയന്ത്രണ പരിപാടി; പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പുത്തിഗെയില്‍ പഞ്ചായത് തല പരിശീലനം നടത്തി

Cancer Control Program on Wards; Panchayat level training conducted at Puthige #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പുത്തിഗെ: (my.kasargodvartha.com) കാന്‍സര്‍ നിയന്ത്രണ പരിപാടിയുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പുത്തിഗെയില്‍ പഞ്ചായത് തല പരിശീലനം നടത്തി. ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ, കുടുംബശി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കി. ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് ബി ജയന്തി പരിപാടി ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് തലത്തില്‍ ബോധവത്കരണം നടത്തി രോഗം പിടിപെടാന്‍ സാധ്യതയുള്ളവരുടെ പട്ടിക തയ്യാറാക്കി കാന്‍സര്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കുക എന്നുള്ളതാണ് പരിപാടിയുടെ ലക്ഷ്യം. ജില്ലാ കാന്‍സര്‍ നിയന്ത്രണ പദ്ധതി, മലബാര്‍ കാന്‍സര്‍ സെന്ററിന്റെ നേതൃത്വത്തിലാണ് പഞ്ചായതില്‍ ബോധവത്കരണവും പരിശോധനയും നടത്തുന്നത്.

സ്തനാര്‍ബുദം, വായിലെ കാന്‍സര്‍, ഗര്‍ഭാശയഗള കാന്‍സര്‍, ശ്വാസകോശ കാന്‍സര്‍, മലാശയ കാന്‍സര്‍ തുടങ്ങിയവയാണ് നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന പ്രധാനപ്പെട്ട കാന്‍സര്‍. ജനിതക പ്രത്യേകത, കൂടി വരുന്നപ്രായം, ജീവിത ശൈലി മുതലായവ കാന്‍സര്‍ കാരണങ്ങളായി കണക്കാക്കുന്നു. ഉണങ്ങാത്ത മുറിവുകള്‍, പെട്ടെന്ന് ഉണ്ടാവുന്നതോ, വലുതാവുന്നതോ ആയ മുഴകള്‍, തുടരെ തുടരെയുള്ള ദഹനകേട്, മൂത്രത്തിലും മലത്തിലൂടെയുള്ള തുടര്‍ചയായ രക്തം പോക്ക്, തുടര്‍ചയായ ശബ്ദമടപ്പും ചുമയും തുടങ്ങിയവയും കാന്‍സര്‍ രോഗ ലക്ഷങ്ങള്‍ ആവാം.

News, Kasaragod, Kerala, Cancer Control Program, Wards, Panchayat,  level training conducted at Puthige

സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ, യുവജന സംഘടനകളുടെ സഹകരണത്തോടെയാണ് വാര്‍ഡുകളില്‍ ബോധവത്ക്കരണം നടത്തുന്നത്. ആരോഗ്യം സ്ഥിരം സമിതി ചെയര്‍മാന്‍ എം എച് അബ്ദുള്‍ മജീദ് അധ്യക്ഷം വഹിച്ചു. സ്ഥിരം സമിതി ചേര്‍മാന്‍മാരായ പാലാക്ഷറൈ, എം അനിത, പഞ്ചായത് മെമ്പര്‍മാരായ എസ് ആര്‍ കേശവ, ഗംഗാധര, പ്രേമ, ജയന്തി, സൗമ്യശ്രീ, മെഡികല്‍ ഓഫീസര്‍ ഡോ. സി എച് ഗോപാലകൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു. ഹെല്‍ത് സൂപര്‍ വൈസര്‍ ബി അശ്‌റഫ്, ജൂനിയര്‍ എച് ഐ കെ എം മോഹനന്‍, ജെപിഎച് എന്‍ ശാലിനി എന്നിവര്‍ ക്ലാസെടുത്തു.

Keywords: News, Kasaragod, Kerala, Cancer Control Program, Wards, Panchayat,  level training conducted at Puthige

Post a Comment