Join Whatsapp Group. Join now!

llyas Qazi | ബേക്കല്‍ ഇല്യാസ് ജമാഅത് ഖാദിയായി സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ചൊവ്വാഴ്ച സ്ഥാനമേല്‍ക്കും

Sayyid Muhammad Jifri Muthukkoya Thangal will take charge as Bekal Ilyas Jamaath Qazi, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബേക്കല്‍: (my.kasargodvartha.com) ഇല്യാസ് മുസ്ലിം ജമാഅത് ഖാദിയായി സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നവംബര്‍ ഒന്നിന് സ്ഥാനമേല്‍ക്കും. വൈകീട്ട് നാല് മണിക്ക് ബേക്കല്‍ ഇല്യാസ് ജുമാമസ്ജിദ് പരിസരത്ത് നടക്കുന്ന സ്ഥാനാരോഹണ സമ്മേളനം ഖത്വീബ് റഫീഖ് സഖാഫി ദേലംപാടി ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയര്‍മാന്‍ കെഎ മജീദ് ഹാജി അധ്യക്ഷത വഹിക്കും.
               
News, Kerala, Kasaragod, Sayyid Muhammad Jifri Muthukkoya Thangal, Bekal Ilyas Masjid, Bekal Ilyas Jamaath Qazi, Sayyid Muhammad Jifri Muthukkoya Thangal will take charge as Bekal Ilyas Jamaath Qazi.

മഗ്രിബ് നിസ്‌കാര ശേഷം ബേക്കല്‍ ജന്‍ക്ഷനില്‍ നിന്നും ഖാദിയെ ഇല്യാസ് ജുമാ മസ്ജിദ് അങ്കണത്തിലേക്ക് ദഫ് മുട്ടിന്റെ അകമ്പടിയോടെ ആനയിക്കും. ചടങ്ങില്‍ കുമ്പോല്‍ സയ്യിദ് അലി തങ്ങള്‍ ഖാദിയെ തലപ്പാവ് അണിയിക്കും. ജമാഅത് പ്രസിഡന്റ് കെ മഹ്മൂദ് ഹാജി ബൈഅത് ചെയ്യും.
               
News, Kerala, Kasaragod, Sayyid Muhammad Jifri Muthukkoya Thangal, Bekal Ilyas Masjid, Bekal Ilyas Jamaath Qazi, Sayyid Muhammad Jifri Muthukkoya Thangal will take charge as Bekal Ilyas Jamaath Qazi.

അബ്ദുല്‍ അസീസ് അശ്‌റഫി പാണത്തൂര്‍ മുഖ്യപ്രഭാഷണം നടത്തും. ബേക്കല്‍ ഖത്വീബ് ശാഫി ബാഖവി ചാലിയം, മുദരിസ് ആസിഫ് ഹിമമി, ഖിളര്‍ ജുമാ മസ്ജിദ് ഖത്വീബ് ഇര്‍ശാദ് വാരിസി, ഹദ്ദാദ് ജുമാ മസ്ജിദ് ഖത്വീബ് ഹാരിസ് ഫാളിലി എന്നിവര്‍ സംസാരിക്കും.

Keywords: News, Kerala, Kasaragod, Sayyid Muhammad Jifri Muthukkoya Thangal, Bekal Ilyas Masjid, Bekal Ilyas Jamaath Qazi, Sayyid Muhammad Jifri Muthukkoya Thangal will take charge as Bekal Ilyas Jamaath Qazi.
< !- START disable copy paste -->

Post a Comment