Join Whatsapp Group. Join now!

Premier League | മദീനത് സാഇദ് പ്രീമിയർ ലീഗ് സീസൺ 2: സാഇദ് ഫൈറ്റേഴ്സ് ജേതാക്കൾ

Madinat Zaid Premier League Season 2: Zaid Fighters are the winners #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
അബുദബി: (my.kasargodvartha.com) മദീനത് സാഇദ് മോളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരും നടത്തിപ്പുകാരും അണിനിരന്ന മദീനത് സാഇദ് പ്രീമിയര്‍ ലീഗ് ക്രികറ്റ് ടൂർണമെന്റിൽ (എംപിഎൽ സീസൺ 2) ഓസ്കാർ റൈഡേഴ്സിനെ പരാജയപ്പെടുത്തി സാഇദ് ഫൈറ്റേഴ്സ് ജേതാക്കളായി. ലുലു ഗ്രൂപാണ് മത്സരം സ്‌പോണ്‍സര്‍ ചെയ്തത്.
                                
Madinat Zaid Premier League Season 2: Zaid Fighters are the winners, News,Top-Headlines,Gulf,Cricket, Abudhabi.

വിജയികൾക്കുള്ള ട്രോഫികൾ എംപിഎൽ ചെയർമാൻ എഎം അബ്ദുർ റഹ്‌മാൻ കളനാട് സമ്മാനിച്ചു. ഭാരവാഹികളായ ആബിദ് നാലാംവാതുക്കൽ, മുഹമ്മദ് ബെണ്ടിച്ചാൽ, കെഇ അബ്ദുർ റഹ്‌മാൻ, യൂസുഫ് സെഞ്ച്വറി, മുജീബ് മൊഗ്രാൽ, ബശീർ ദർഘാസ്, റഊഫ് ഉദുമ, നാസർ മൊവ്വൽ, സാജിദ് മിഅറാജ്, മുഹമ്മദ് ആലമ്പാടി, ശാഫി കോട്ടിക്കുളം, നസീർ മേൽപറമ്പ്, ഇബ്റാഹിം ദേളി, സാദത്ത് മുക്കുന്നോത്ത് തുടങ്ങിയവർ സംബന്ധിച്ചു.

മാൻ ഓഫ് പ്ലേയറായി ഓസ്കാർ റൈഡേഴ്സിലെ ഹാരിസ് ലഡ്കിയെയും മികച്ച ബൗളറായി ഓസ്കാർ റൈഡേഴ്സിലെ റാഫി മവ്വലിനെയും മികച്ച ബാറ്റ്‌സ്മാനായി കാസ്കോ ടൈറ്റൻസിലെ സ്വാദിഖിനെയും ടൂർണമെന്റിലെ മികച്ച ക്യാചിന് നാസിഫിനെയും തെരഞ്ഞെടുത്തു.

Keywords: Madinat Zaid Premier League Season 2: Zaid Fighters are the winners, News,Top-Headlines,Gulf,Cricket, Abudhabi.
  

Post a Comment