Join Whatsapp Group. Join now!

Dussehra | കാസര്‍കോട് ജെനറല്‍ ആശുപത്രിയിലെ ജീവനക്കാര്‍ ദസറ നാഡ ഹബ്ബ ആഘോഷിച്ചു

Kasaragod General Hospital staff celebrated Dussehra, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com) ജെനറല്‍ ആശുപത്രിയിലെ ജീവനക്കാര്‍ ചേര്‍ന്ന് ദസറ നാഡ ഹബ്ബ (ദസറ) ആഘോഷിച്ചു. കന്നഡ ബാലഗ എന്ന സംഘടന സ്റ്റാഫ് കൗണ്‍സിലുമായി ചേന്നാണ് പരിപാടി സംഘടിപ്പിച്ചത്. ആശുപത്രി സൂപ്രണ്ടന്റ് ഡോ. രാജറാം കെകെ ഉദ്ഘാടനം ചെയ്തു.
      
News, Kerala, Kasaragod, Kasaragod General Hospital, Kasaragod General Hospital staff celebrated Dussehra.

ഡോ. വെങ്കട്ട ഗിരി ദസറ ചരിത്രവും സന്ദേശവും പറഞ്ഞു. ഡോ. ജനാര്‍ദന നായിക് അധ്യക്ഷത വഹിച്ചു. ഡെപ്യൂടി സൂപ്രണ്ടന്റ് ഡോ. ജമാല്‍ അഹ്മദ് എ, ഡോ. ബി നാരായണ നായിക്, ഡോ. കൃഷ്ണ നായിക് പി, നഴ്‌സിംഗ് സൂപ്രണ്ടന്റ് മേരി എജെ, ബാലസുബ്രമണ്യ ഭട്ട് എന്നിവര്‍ സംസാരിച്ചു. ധന്‍രാജ് സ്വാഗതവും വെങ്കട്ടരമണ ഭട്ട് നന്ദിയും പറഞ്ഞു. പാട്ടും നൃത്തവും ഉള്‍പെടെയുള്ള കന്നഡ കലാ പരിപാടികളും കര്‍ണാടക രീതിയിലുള്ള ഭക്ഷണവും വേറിട്ട അനുഭവമായി.

Keywords: News, Kerala, Kasaragod, Kasaragod General Hospital, Kasaragod General Hospital staff celebrated Dussehra.
< !- START disable copy paste -->

Post a Comment