Join Whatsapp Group. Join now!

Abdul Wahab | ഫാസിസത്തെ ചെറുക്കേണ്ടത് മതനിരപേക്ഷ കൂട്ടായ്മയിലൂടെ മാത്രമെന്ന് പ്രൊഫ. എപി അബ്ദുല്‍ വഹാബ്

Prof. AP Abdul Wahab said that fascism should be fought only through secular community, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മേല്‍പറമ്പ്: (my.kasargodvartha.com) വര്‍ഗീയ ഫാസിസ്റ്റ് ധ്രുവീകരണത്തെ തടയാന്‍ മത നിരപേക്ഷ കൂട്ടായ്മക്ക് മാത്രമേ കഴിയുകയുള്ളുവെന്നും അത് കൊണ്ട് തന്നെ ഇടതുപക്ഷ മതേതര കൂട്ടായ്മക്ക് ശക്തി പകരണമെന്നും ഐഎന്‍എല്‍ (അബ്ദുല്‍ വഹാബ് വിഭാഗം) സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എപി അബ്ദുല്‍ വഹാബ് പറഞ്ഞു. സെക്യൂലര്‍ ഇന്‍ഡ്യ കാംപയിന്റെ ഭാഗമായി മേല്‍പറമ്പില്‍ നടന്ന ജില്ലാ തല നേതൃക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എംഎ കുഞ്ഞബ്ദുല്ല അധ്യക്ഷനായി.
          
News, Kerala, Kasaragod, Prof. AP Abdul Wahab, Prof. AP Abdul Wahab said that fascism should be fought only through secular community.

സംസ്ഥാന ജനറല്‍ സെക്രടറി സയ്യിദ് സിപി നാസര്‍ കോയ തങ്ങള്‍, വൈസ് പ്രസിഡന്റുമാരായ കെപി ഇസ്മാഈല്‍, എംകെ ഹാജി, എന്‍വൈഎല്‍ സംസ്ഥാന പ്രസിഡന്റ് ഒപി റശീദ്, നാഷണല്‍ ഫാര്‍മേര്‍സ് ലീഗ് സംസ്ഥാന പ്രസിഡന്റ് എംഎസ് മുഹമ്മദ് മാസ്റ്റര്‍, എന്‍പിഎല്‍ സംസ്ഥാന പ്രസിഡന്റ് റഫീഖ് അഴിയൂര്‍, ജനറല്‍ സെക്രടറി സാലിം ബേക്കല്‍, ശോഭ അബൂബകര്‍ ഹാജി, ഇഖ്ബാല്‍ മാളിക, എകെ കമ്പാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ശരീഫ് കൊളവയല്‍ സ്വാഗതവും അമീര്‍ കോടിയില്‍ നന്ദിയും പറഞ്ഞു.

Keywords: News, Kerala, Kasaragod, Prof. AP Abdul Wahab, Prof. AP Abdul Wahab said that fascism should be fought only through secular community.
< !- START disable copy paste -->

Post a Comment