Join Whatsapp Group. Join now!

Against drug | മയക്കുമരുന്ന് ഉപയോഗത്തിനെതിരായ സര്‍കാര്‍ പദ്ധതി: ലഹരിവിരുദ്ധ ചങ്ങലയില്‍ മൊഗ്രാല്‍ ദേശീയവേദി കൈകോര്‍ക്കും

Mogral Deshiya Vedi will participate in Govt. programmes against drug abuse, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മൊഗ്രാല്‍: (my.kasargodvartha.com) സംസ്ഥാനത്ത് ലഹരി വ്യാപനം തടയുന്നതിന്റെ ഭാഗമായി സര്‍കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ബഹുമുഖ കര്‍മ പദ്ധതി വിജയിപ്പിക്കാന്‍ വിദ്യാര്‍ഥികളും, രക്ഷിതാക്കളും, സന്നദ്ധസംഘടനകളും പൂര്‍വ വിദ്യാര്‍ഥികളും മുന്നിട്ടിറങ്ങണമെന്ന് മൊഗ്രാല്‍ ദേശീയവേദി എക്‌സിക്യൂടീവ് യോഗം അഭ്യര്‍ഥിച്ചു.
           
News, Kasaragod, Kerala, Mogral Deshiya Vedi, Drug Abuse, Drugs, Mogral Deshiya Vedi will participate in Govt. programmes against drug abuse.

ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ സര്‍കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ലഹരി വിരുദ്ധ ചങ്ങലയില്‍ വിദ്യാര്‍ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കുമൊപ്പം മൊഗ്രാല്‍ ദേശീയവേദി പ്രവര്‍ത്തകരും അണിനിരക്കും. ലഹരി വിരുദ്ധ പോരാട്ടത്തിന്റെ നാലാംഘട്ടം എന്ന നിലയില്‍ മൊഗ്രാലിലുടനീളം ക്ലബുകളുടെ സഹകരണത്തോടെ ദേശീയവേദി ജനജാഗ്രതാ സദസുകള്‍ സംഘടിപ്പിക്കാനും എക്‌സിക്യൂടീവ് യോഗം തീരുമാനിച്ചു.

പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രടറി ടികെ ജാഫര്‍ സ്വാഗതവും, ട്രഷറര്‍ കെ പി മുഹമ്മദ് സ്മാര്‍ട് നന്ദിയും പറഞ്ഞു. എം എം റഹ്മാന്‍, റിയാസ് കരീം, എംഎ മൂസ, വിജയകുമാര്‍, ടികെ അന്‍വര്‍, മുഹമ്മദ് അബ്‌കോ, ഖാദര്‍ മൊഗ്രാല്‍, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എംഎ ഇഖ്ബാല്‍, അശ്‌റഫ് പെര്‍വാഡ്, ടിഎ ജലാല്‍, ഇബ്രാഹിം ഖലീല്‍, പിഎം മുഹമ്മദ് കുഞ്ഞി ടൈല്‍സ്, മുഹമ്മദ് മൊഗ്രാല്‍, എംഎസ് മുഹമ്മദ് കുഞ്ഞി, അബ്ദുല്ലകുഞ്ഞി നട്പ്പളം, റസാഖ് കൊപ്പളം എന്നിവര്‍ സംബന്ധിച്ചു.

Keywords: News, Kasaragod, Kerala, Mogral Deshiya Vedi, Drug Abuse, Drugs, Mogral Deshiya Vedi will participate in Govt. programmes against drug abuse.
< !- START disable copy paste -->

Post a Comment