Join Whatsapp Group. Join now!

I'Day programme | ഭരണകൂടത്തിന് മുന്നിൽ സ്വാതന്ത്ര്യം അടിയറവെക്കില്ലെന്ന് പി ആർ സിയാദ്; എസ് ഡി പി ഐ ആസാദി സംഗമം സംഘടിപ്പിച്ചു

SDPI organized Azadi Meeting #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (my.kasargodvartha.com) രാജ്യത്തിൻറെ ബഹുമതങ്ങളെയും വിശ്വാസങ്ങളെയും വ്യത്യസ്ത ഭാഷകളെയും വിശാല രാഷ്ട്രത്തിലെ സമൂഹങ്ങളെ ഒരു പൊതുക്ഷേമത്തിന് ഏകീകരിക്കാനുള്ള രാഷ്ട്രീയ ദർശനമാണ് സെക്യൂലർ എന്ന് എസ്ഡിപിഐ സംസ്ഥാന സെക്രടറി പി ആർ സിയാദ് പറഞ്ഞു. എന്നാൽ ഇതിനെ തകിടം മറിച്ച് ചിന്തിക്കാനും, വിശ്വാസിക്കാനും പറയാനുമുള്ള സ്വാതന്ത്ര്യത്തെ പോലും വംശീയതയിലൂടെ ഒരു ഭാഗത്ത് തടയുകയും ചെയ്യുന്നവർക്ക് മുന്നിൽ നമ്മുടെ സ്വാതന്ത്ര്യം അടിയറവെക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
             
SDPI organized Azadi Meeting, Kerala, Kasaragod, News, Kumbla, Secretary, President, Politics, Independence day, Meeting.

    
SDPI organized Azadi Meeting, Kerala, Kasaragod, News, Kumbla, Secretary, President, Politics, Independence day, Meeting.


രാജ്യം ഭാരിക്കുന്നത് വിദ്വേശത്തിന്റെ ശക്തികളാണ്. രാജ്യത്തെ ഒറ്റുകൊടുത്ത, ദേശീയപതാകയെ അംഗീകരിക്കാത്ത സംഘ്പരിവാർ വലിയ വായയിൽ പതാകയെ പറ്റി സംസാരിക്കുന്നത് സംശയിക്കേണ്ട കാര്യമാണ്. ഒരു ഭാഗത്ത് ദേശീയതയും രാജ്യസ്നേഹവും പറയുന്നവർ രാജ്യത്തിന്റെ എല്ലാവിഭവങ്ങളും അദാനി അംബാനി പോലുള്ളവർക്ക് വിൽക്കുന്നത് നാം കാണുന്നു. മറുഭാഗത്ത് പൗരന്മാരെ തമ്മിലടിപ്പിച്ചും, ഓപറേഷൻ താമരയിലൂടെ ഫെഡറൽ സംവിധാനം തകർത്തുകൊണ്ടും അധികാരം സ്ഥാപിക്കുകയുമാണ് രാജ്യം ഭരിക്കുന്ന ആർഎസ്എസ് ഭരണഘൂടം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

എസ്ഡിപിഐ കാസർകോട് ജില്ലാ കമിറ്റി കുമ്പളയിൽ സംഘടിപ്പിച്ച 'ആസാദി സംഗമം' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി ആർ സിയാദ്. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് പാക്യാര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി മുനീർ എ എച് സ്വാഗതം പറഞ്ഞു. ഭരണഘടന ആമുഖം സെക്രടറി അഹ്‌മദ്‌ ചൗക്കി വായിച്ചു. സകരിയ കുന്നിൽ, ഇഖ്ബാൽ ഹൊസങ്കടി, ആശിഫ് ടിഐ, ഹമീദ് ഹൊസങ്കടി, അശ്‌റഫ് ബഡാജെ സംസാരിച്ചു.

Keywords: SDPI organized Azadi Meeting, Kerala, Kasaragod, News, Kumbla, Secretary, President, Politics, Independence day, Meeting.

Post a Comment