Join Whatsapp Group. Join now!

Government Notification | ഭിന്നശേഷിക്കാര്‍ക്ക് സ്വയംതൊഴില്‍ അപേക്ഷ ക്ഷണിച്ചു, എന്‍ആര്‍ഐ സീറ്റുകളിലേക്ക് പ്രവേശനം 30വരെ, അധ്യാപക ഒഴിവ്, സര്‍കാര്‍ അറിയിപ്പുകള്‍

Government Notification - 2022 July 25#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഭിന്നശേഷിക്കാര്‍ക്ക് സ്വയംതൊഴില്‍ അപേക്ഷ ക്ഷണിച്ചു

കാസര്‍കോട്: (my.kasargodvartha.com) ദേശീയ വികലാംഗ ധനകാര്യ വികസന കോര്‍പറേഷന്റെ സ്വയം തൊഴില്‍ വായ്പാ പദ്ധതി പ്രകാരം വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ഭിന്നശേഷിക്കാരില്‍ നിന്നും സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. 5 ശതമാനം മുതല്‍ പലിശനിരക്കില്‍ 7 വര്‍ഷം വരെ തിരിച്ചടവ് കാലാവധിയില്‍ 50 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. നിബന്ധനകള്‍ക്ക് വിധേയമായി ഒരു ലക്ഷം രൂപ വരെ സബ്സിഡിയും അനുവദിക്കും.

വിവരങ്ങള്‍ക്ക് വെബ്സൈറ്റ് www(dot)hpwc(dot)kerala(dot)gov(dot)in.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 0471 2347768, 0471 2347152, 0471 2347153, 0471 2347156.


ജോബ് ഓറിയന്റേഷന്‍ ക്യാംപ് നടത്തി

നോളജ് ഇകോണമി മിഷനിലൂടെ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായി സംഘടിപ്പിക്കുന്ന 'എന്റെ തൊഴില്‍ എന്റെ അഭിമാനം' പദ്ധതിയുടെ പ്രവര്‍ത്തനത്തിന് മുന്നോടിയായുള്ള വാര്‍ഡ് തല ജോബ് ഓറിയന്റേഷന്‍ ക്യാംപ് നടന്നു. കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്, കുടുംബശ്രീ സിഡിഎസിന്റെയും നേതൃത്വത്തില്‍ കളക്കര രാമകൃഷ്ണന്‍ ഗ്രന്ഥാലയത്തില്‍ നടന്ന ക്യാംപ് പഞ്ചായത് പ്രസിഡണ്ട് മുരളി പയ്യങ്ങാനം ഉദ്ഘാടനം ചെയ്തു. സിഡിഎസ് അംഗം കെ പ്രീത അധ്യക്ഷത വഹിച്ചു. 32 പേരാണ് ക്യാംപില്‍ പങ്കെടുത്തത്. എഡിഎസ് അംഗം ഗംഗാ കളക്കര സ്വാഗതവും വൊളന്റിയര്‍ കെ രമ്യ നന്ദിയും പറഞ്ഞു.


കര്‍ക്കിടക കഞ്ഞി ഫെസ്റ്റുമായി കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്

കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ കര്‍ക്കിടക കഞ്ഞി ഫെസ്റ്റ് ആരംഭിച്ചു. വിതരണോദ്ഘാടനം പഞ്ചായത് പ്രസിഡന്റ് മുരളി പയ്യങ്ങാനം നിര്‍വ്വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്സന്‍ കെ റീന അധ്യക്ഷത വഹിച്ചു. ജൂലൈ 25 മുതല്‍ 5 ദിവസം ഫെസ്റ്റ് നീണ്ടുനില്‍ക്കും. പഞ്ചായത് പരിസരത്ത് സംഘടിപ്പിച്ച ഫെസ്റ്റില്‍ വിവിധ തരം കര്‍ക്കിടക കഞ്ഞി, കഞ്ഞിയും പയറും, ഒപ്പം ചമ്മന്തി, കൂമ്പ് വറവ് എന്നിവ ലഭ്യമാവും. 20 രൂപയ്ക്കാണ് പൊതുജനങ്ങള്‍ക്കായി നല്‍കുന്നത്.


ഭൂമിലേലം

ജില്ലയിലെ ഹോസ്ദുര്‍ഗ് താലൂകില്‍ല കോട്ടിക്കുളം വിലേജില്‍ പഴയ സര്‍വ്വെ നമ്പര്‍ 148/1 (പുതിയ സര്‍വ്വേ നമ്പര്‍ 233/13) ല്‍ പെട്ട 10 സെന്റ് സ്ഥലവും അതിലെ സകലതും ആഗസ്ത് 29ന് ലേലം ചെയ്യും. വിശദവിവരങ്ങള്‍ക്ക് ഹോസ്ദുര്‍ഗ് താലൂക് ഓഫീസുമായോ കോട്ടിക്കുളം വിലേജ് ഓഫീസുമായോ ബന്ധപ്പെടണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 0467 2204042.


എന്‍ആര്‍ഐ സീറ്റുകളിലേക്ക് പ്രവേശനം 30വരെ


ഐഎച്ആര്‍ഡിയുടെ കീഴിലെ എന്‍ജിനീയറിംഗ് കോളജുകളിലെ നടപ്പ് അധ്യയന വര്‍ഷത്തെ എന്‍ആര്‍ഐ സീറ്റുകളിലേക്ക് പ്രവേശനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട കാലാവധി ജൂലൈ 30 വരെ നീട്ടി. അപേക്ഷയും അനുബന്ധ രേഖകളും ആഗസ്ത് 2ന് വൈകിട്ട് 5നകം ബന്ധപ്പെട്ട സ്ഥാപന മേധാവിയ്ക്ക് നല്‍കണം.

വെബ്സൈറ്റ് www(dot)ihrd(dot)ac(dot)in.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 0471 2322985, 0471 2322501.


ദര്‍ഘാസ് ക്ഷണിച്ചു

തൈക്കടപ്പുറം എഫ്എച്‌സിയില്‍ ലാബ് റീഏജന്റ് വിതരണം ചെയ്യുന്നതിനായി ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഫോറം വിതരണം ചെയ്യുന്ന അവസാന തീയ്യതി ജൂലൈ 30ന് വൈകിട്ട് 3ന്. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയ്യതി ആഗസ്ത് 6ന് ഉച്ചയ്ക്ക് 1ന്. അന്നേദിവസം ഉച്ചയ്ക്ക് 2ന് ദര്‍ഘാസ് തുറക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 0467 2282933.


അധ്യാപക ഒഴിവ്

ജിഎംവിഎച്എസ്എസ് തളങ്കരയില്‍ വിഎച്എസ്ഇ വിഭാഗത്തില്‍ ഇന്‍ഗ്ലീഷ് വിഷയത്തില്‍ നോണ്‍ വൊകേഷനല്‍ അധ്യാപകന്റെ ഒരു ഒഴിവ്. അഭിമുഖം ജൂലൈ 29ന് രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍.
  
Kasaragod, Kerala, News, Job, Teacher, Application, Education, Camp, Auction, Panchayat, Government Notification - 2022 July 25.
Keywords: Kasaragod, Kerala, News, Job, Teacher, Application, Education, Camp, Auction, Panchayat, Government Notification - 2022 July 25.

Post a Comment