തുരുത്തി: (my.kasargodvartha.com) സജീവ മുസ്ലിം ലീഗ് പ്രവർത്തകനും കാസർകോട് നഗരത്തിലെ മുബാറക് ബിൽഡിങ്ങിൽ പ്രവർത്തിച്ച് വരുന്ന ഗസൽ സ്റ്റിചിങ് സ്ഥാപന ഉടമയുമായ തുരുത്തിയിലെ ടി എ അശ്‌റഫ് (48) നിര്യാതനായി. അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
വർഷങ്ങളോളം പിതാവ് ടി എം അബ്ദുർ റഹ്‌മാനൊന്നിച്ച് കാസർകോട് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സ്‌റ്റേഷനറി കച്ചവടം നടത്തിയിരുന്നു. സൗമ്യ സ്വഭാവക്കാരനും ഏവർക്കും പ്രിയങ്കരനുമായിരുന്ന അശ്‌റഫിന്റെ അപ്രതീക്ഷിത മരണം നാടിനെ കണ്ണീരിലാഴ്ത്തി.
ബീഫാത്വിമയാണ് മാതാവ്.
ഭാര്യ: സകീന
മക്കൾ: ശബീബ്, സ്വബാഹ്, സജ്ജാദ്, ഫാത്വിമ, ഫൈറൂസ.
സഹോദരങ്ങൾ: മുനീർ (ഖത്വർ), ആഇശ, സൈനബ, സൗദാ ബീവി, നസിയ, മിസ് രിയ, സംശാദ്, റസീന.
ഖബറടക്കം ഉച്ചയോടെ തുരുത്തി ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ.
Keywords: T A Ashraf of Thuruthi passed away, Kerala, Obituary, News, Top-Headlines, Kasaragod.
< !- START disable copy paste -->