Join Whatsapp Group. Join now!

കോൺഗ്രസ് നേതാവ് കാറഡുക്കയിലെ കെ എൻ വേണുഗോപാലൻ മാസ്റ്റർ നിര്യാതനായി

K N Venugopalan Master of Karadukka passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാറഡുക്ക: (my.kasargodvartha.com 14.03.2022) കാറഡുക്ക ബ്ലോക് കോൺഗ്രസ് വൈസ് പ്രസിഡണ്ടും കെ എസ് എസ് പി എ സംസ്ഥാന നിർവാഹക സമിതി അംഗവുമായ കാറഡുക്കയിലെ കെ എൻ വേണുഗോപാലൻ മാസ്റ്റർ (70) നിര്യാതനായി. മഞ്ഞംപാറ സ്കൂളിലെ പ്രധാനധ്യാപകനും ജി എസ് ടി യു സംസ്ഥാന കൗൻസിലറുമായി പ്രവർത്തിച്ചിരുന്നു.

  
Kasaragod, Kerala, News, K N Venugopalan Master of Karadukka passed away.



പരേതരായ കരിച്ചേരി വൈദ്യർ കൃഷ്ണൻ നായർ - നാരംതട്ട കാർത്യായനി ദമ്പതികളുടെ മകനാണ്.

ഭാര്യ: ഇന്ദിരാദേവി (റിട. ട്രഷറി ഓഫീസർ).

മക്കൾ: ഹരികൃഷണൻ (സീനിയർ മാനജർ യൂനിയൻ ബാങ്ക്, എറണാകുളം), ഡോ. രവി കൃഷ്ണൻ.

മരുമകൾ: കൃഷ്ണ.

സഹോദരങ്ങൾ: കെ എൻ ശാന്തമ്മ പെർളം, വിജയൻ നമ്പ്യാർ പെർളം, രമ നീലേശ്വരം, പരേതരായ മാധവൻ നമ്പ്യാർ, ശാരദയമ്മ, കുണ്ടൻ നമ്പ്യാർ, മാലതിയമ്മ.

ഡിസിസി പ്രസിഡണ്ട് പി കെ ഫൈസൽ, കെപിസിസി സെക്രടറി കെ നീലകണ്ഠൻ, ഗോവിന്ദൻ നായർ, വാരിജാക്ഷൻ കെ, ബലരാമൻ നായർ, പുരുഷോത്തമൻ തുടങ്ങിയവർ അനുശോചിച്ചു.

Keywords: Kasaragod, Kerala, News, K N Venugopalan Master of Karadukka passed away.
< !- START disable copy paste -->

Post a Comment