Join Whatsapp Group. Join now!

ശാരദ മറാഠി സമാജ സേവാ സംഘം ഭാരവാഹികളെ തെരെഞ്ഞടുത്തു

Sarada Marathi Samaj Seva Sangh elected office bearers#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബദിയടുക്ക: (my.kasargodvartha.com 13.01.2022) പെര്‍ള ശാരദ മറാഠി മഹിളാ വേദി ജനറല്‍ബോഡി യോഗം ചേര്‍ന്ന് പുതിയ ഭാരവാഹികളെ തെരെഞ്ഞടുത്തു. പെര്‍ള മറാഠി ബോര്‍ഡിംഗ് ഹാളില്‍ നടന്ന സംഘത്തിന്റെ യോഗത്തില്‍ ഐത്തപ്പ നായക് കുമ്പള അധ്യക്ഷത വഹിച്ചു.

  
Kasaragod, Kerala, News, President, Secretary, Sarada Marathi Samaj Seva Sangh, Office bearers, Sarada Marathi Samaj Seva Sangh elected office bearers.



ബാലകൃഷ്ണ നായക് ഏല്‍കാന സ്വാഗതം പറഞ്ഞു, ലക്ഷ്മി ടീചെര്‍ നല്‍ക വാര്‍ഷിക റിപോര്‍ട് അവതരിപ്പിച്ചു. ജഗദീഷ് നല്‍ക വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു.

ശാരദ മറാഠി ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് ഡോ: ബി ജി നായക് , മാനജിംഗ് ട്രസ്റ്റി ഡോ: ബി നാരായണ നായക്, ട്രഷറര്‍ ഡോ: കൃഷ്ണനായക്, പുഷ്പ അമൈകള, ഗോപികൃഷ്ണ, കുസുമാവതി ടീചെര്‍, ശോഭാ ഗോപാലന്‍, ഡോ: ശിവനായ്ക് എന്നിവര്‍ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിവരിച്ചു.

2022-23 വര്‍ഷത്തെ പുതിയ ഭാരവാഹികളെ ഐക്യകണ്ഠമായി തിരഞ്ഞെടുത്തു. ശാരദ മറാഠി സേവസംഘത്തിന്റെ പ്രസിഡന്റായി ബാലകൃഷ്ണ നായക് ബാരിക്കാട്, സെക്രടറി ബാലകൃഷ്ണ നായക് ഏല്‍കാന, ട്രഷറര്‍ പൂര്‍ണിമ പുരന്തര, വൈസ് പ്രസിഡന്റ് രാമ നായക് പെര്‍ള, കുസുമാവതി ബന്‍പുത്തടുക്ക, ജോയിന്റ് സെക്രെടറി രാജേഷ് സര്‍പംഗള, സംഘടനാ സെക്രെടറി ഡോ. ബി ശിവനായക് ബാലെ ഗുളി.

ശാരദ മറാഠി മഹിളാ വേദി പ്രസിഡന്റായി പുഷ്പ അമെക്കല, സെക്രെടറി ശോഭാ ഗോപാലന്‍, എന്നിവരെയും 33 ഭരണസമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു.

Keywords: Kasaragod, Kerala, News, President, Secretary, Sarada Marathi Samaj Seva Sangh, Office bearers, Sarada Marathi Samaj Seva Sangh elected office bearers.


< !- START disable copy paste -->

Post a Comment