Join Whatsapp Group. Join now!

എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ നിരാഹാര സമരം 11-ാം ദിവസത്തിൽ

Hunger strike of AIIMS Kasaragod Janakeeya Koottayma on 11th day
കാസർകോട്: (my.kasargodvartha.com 23.01.2022) എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന നിരാഹാര സമരം 11-ാം ദിവസത്തിലേക്ക് കടന്നു. ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഞായറാഴ്ചയും സമരം തുടരുകയാണ്.

   
Kasaragod, Kerala, News, Hunger strike of AIIMS Kasaragod Janakeeya Koottayma on 11th day.


  
Kasaragod, Kerala, News, Hunger strike of AIIMS Kasaragod Janakeeya Koottayma on 11th day.



പത്താം ദിന നിരാഹാര സമരം ഫോർവേഡ് ബ്ലോക് ജില്ലാ സെക്രടറിയും എയിംസ് ജനകീയ കൂട്ടായ്മ എക്സിക്യൂടീവ് അംഗവുമായ ശാഫി കല്ലുവളപ്പിൽ ഉദ്‌ഘാടനം നിർവഹിച്ചു. തീയ്യ മഹാസഭാ ജില്ലാ ഓർഗനൈസർ എൻ ചന്ദ്രൻ പുതുക്കൈ അധ്യക്ഷത വഹിച്ചു.

  
Kasaragod, Kerala, News, Hunger strike of AIIMS Kasaragod Janakeeya Koottayma on 11th day.


എഴുത്തുകാരൻ ഇബ്രാഹിം ചെർക്കള, ഹമീദ് മൊഗ്രാൽ, ഉസ്മാൻ കടവത്ത്, ടി ഇ അൻവർ തളങ്കര, മുഹമ്മദ് അസ്ഹറുദ്ദീൻ, സുബൈർ പടുപ്പ്, ശരീഫ് മുഗു, റാംജി തണ്ണോട്ട്, നാസർ പി കെ ചാലിങ്കാൽ, ഹമീദ് ചേരങ്കൈ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ഹകീം ബേക്കൽ, നാസർ ചെർക്കളം, ഹാജി മുഹമ്മദ്‌ അബ്ദുൽ ഖാദർ ചെമ്പിരിക്കെ എന്നിവർ സംസാരിച്ചു.

  
Kasaragod, Kerala, News, Hunger strike of AIIMS Kasaragod Janakeeya Koottayma on 11th day.



എൻ ചന്ദ്രൻ പുതുക്കൈ, ശ്രീനാഥ് ശശി ടിസിവി, ടി ബശീർ അഹ്‌മദ്‌, സലീം ചൗക്കി, ഫറീന കോട്ടപ്പുറം, അബ്ദുൽ അസീസ്, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, അബ്ദുൽ നാസർ, സതീഷ് കള്ളാർ എന്നിവർ പത്താം ദിനത്തിൽ ഉപവസിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ ചന്ദ്രൻ പുതുക്കൈക്ക് നാരങ്ങ വെള്ളം നൽകി ശനിയാഴ്ചത്തെ ഉപവാസം അവസാനിപ്പിച്ചു. സിസ്റ്റർ ജയ ആന്റോ മംഗലത്ത് സ്വാഗതവും സലിം ചൗക്കി നന്ദിയും പറഞ്ഞു.

ഒമ്പതാം ദിന നിരാഹാര സമരം എംബികെ എക്സിക്യൂടീവ് അംഗം ഹകീം ബേക്കൽ ഉദ്ഘാടനം ചെയ്തു. താജുദ്ദീൻ പടിഞ്ഞാർ, സത്യഭാമ, റുഖിയ, നസീമ, ആഇശാ, ഉമൈബ, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, നാസർ ചെർക്കളം, സലീം ചൗക്കി എന്നിവരാണ് നിരാഹാരമിരുന്നത്.

കൃഷ്ണദാസ് അച്ചാംവീട്, ശാഫി കല്ലുവളപ്പിൽ, ശരീഫ് മുഗു, അബ്ദുൽ ഖാദർ മുഗു, സുബൈർ പടുപ്പ്, ഉസ്മാൻ കടവത്ത്, ഹമീദ് ചേരങ്കൈ, ജസി അനിൽ മഞ്ചേശ്വരം, കുഞ്ഞികൃഷ്ണൻ അമ്പലത്തറ, അനന്തൻ പെരുമ്പള, സൂര്യ നാരായണ ഭട്ട്, ബി അനിൽ കുമാർ, മൊയ്‌ദു തൈക്കടപ്പുറം, ജസ്സി ജോസഫ്, റഹീം നെല്ലിക്കുന്ന്, പ്രശാന്തി പി, താജുദ്ദീൻ ചേരങ്കൈ, ചിദാനന്ദൻ കെ പി, അബ്ദുർ റഹ് മാൻ, അഡ്വ. മുഹമ്മദ് നസീർ, മുഹമ്മദ് ആലംമ്പാടി, മുർശിദ് മുഹമ്മദ്, ഇസ്മാഈൽ ഖബ്ർഥാർ, ചിദാനന്ദൻ കാനത്തൂർ, മറിയക്കുഞ്ഞി എന്നിവർ സംസാരിച്ചു. പ്രമുഖ സാമൂഹ്യ പ്രവർത്തകൻ എൻ എ സീതി കോളിയടുക്കം, മയിലാട്ടി രാജീവ് ഗാന്ധി കോളനിയിൽ നിന്നും നിരാഹാര സത്യാഗ്രഹ സമരമിരിക്കാൻ എത്തിയവരിൽ പെട്ട നസീമക്ക് നാരങ്ങാ നീര് നൽകി സമരം അവസാനിപ്പിച്ചു. സിസ്റ്റർ ജയ ആൻ്റോ മംഗലത്ത് സ്വാഗതവും ശരീഫ് മുഗു നന്ദിയും പറഞ്ഞു.

എട്ടാം ദിന നിരാഹാര സമരം കിസാൻ രക്ഷാ സേനയാണ് ഏറ്റെടുത്തത്. ജില്ലാ ചെയർമാനും എയിംസ് കൂട്ടായ്മ കോർ കമ്മിറ്റി അംഗവുമായ ശുകൂർ കണാജെ അധ്യക്ഷത വഹിച്ചു. പി ഡി പി സംസ്ഥാന ഭാരവാഹി സുബൈർ പടുപ്പ് ഉദ്ഘാടനം ചെയ്തു.

ശാജി കാടമന, നൗശാദ് കാടമന, അബ്ദുർ റഹ്‌മാൻ പാടലടുക്ക, അസീസ് കൈപ്പൻ്റടി, മുസ്ത്വഫ കാടമന, മശൂദ് കാടമന, മുരളീധരൻ പടന്നക്കാട്, സുധീഷ് പൊയിനാച്ചി, നാസർ ചെർക്കളം, സലിം ചൗക്കി, ഹമീദ് ചേരങ്കൈ എന്നിവർ ഉപവാസം അനുഷ്ഠിച്ചു.

അബദുലത്വീഫ് ഉപ്പള, മഹ് മൂദ് കൈക്കമ്പ, അശ് റഫലി ചേരങ്കൈ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, മുഹമ്മദ് അശ്‌റഫ് ഉപ്പള, ഹശ് ഫർ ചേരങ്കൈ, ശരീഫ് മുഗു, ഉസ്മാൻ കടവത്ത്, ശാഫി കല്ലുവളപ്പിൽ, അസൈനാർ തോട്ടുംഭാഗം, ഫിറോസ് കാഞ്ഞങ്ങാട്, മഅറൂഫ്‌ കുശാൽ നഗർ, സമീർ ആവിയിൽ എന്നിവർ സംസാരിച്ചു. കുന്നുംകൈ അബ്ദുർ റഹ്‌മാൻ മാസ്റ്റർ, മുരളീധരൻ പടന്നക്കാടിന് നാരങ്ങ നീര് നൽകി അവസാനിപ്പിച്ചു. സിസ്റ്റർ ജയ ആൻ്റോ മംഗലത്ത് സ്വാഗതവും കരീം ചൗക്കി നന്ദിയും പറഞ്ഞു.


Keywords: Kasaragod, Kerala, News, Hunger strike of AIIMS Kasaragod Janakeeya Koottayma on 11th day.


Post a Comment