Join Whatsapp Group. Join now!

ഹരിത കര്‍മ സേനയുടെ 'ടീചെറും കുട്ട്യോളും' പരിപാടിയിൽ കാസർകോട് നഗരസഭയ്ക്ക് ഒന്നാം സ്ഥാനം

Kasaragod Municipality won first place in the 'Teacherum Kuttyolum' programme#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com 07.12.2021) പ്ലാസ്‌റ്റിക് ഉപയോഗിച്ച് വലിച്ചെറിയുന്ന പ്രവണത ഇല്ലാതാക്കാനും മാരകമായ രോഗങ്ങളെ തടയാനും നാടിനെ മാലിന്യ മുക്തമാക്കാനും വേണ്ടി ഹരിത കര്‍മ സേനയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'ടീചെറും കുട്ട്യോളും' പരിപാടിയിൽ നഗരസഭാ തലത്തിൽ കാസർകോട് നഗരസഭയ്ക്ക് ഒന്നാം സ്ഥാനം.
 
Kasaragod Municipality won first place in the 'Teacherum Kuttyolum' programme

കാസർകോട് നഗരസഭയ്ക്കുള്ള പുരസ്കാരം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബേബി ബാലകൃഷ്ണനിൽ നിന്ന് നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ ഖാലിദ് പച്ചക്കാട്, സെക്രടറി ബിജു, ഹരിതകർമസേന പ്രസിഡന്റ്‌ ജമീല, സെക്രടറി ഗായത്രി എന്നിവർ ഏറ്റുവാങ്ങി.

പ്ലാസ്റ്റികുകള്‍ അവരവരുടെ വീട്ടില്‍ നിന്ന് തന്നെ തരം തിരിച്ച് ഹരിത കര്‍മ സേനാംഗങ്ങളെ കൃത്യമായ രീതിയില്‍ ഏല്‍പിക്കാന്‍ വേണ്ടി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവല്‍കരണം നടത്തുകയാണ് 'ടീചെറും കുട്ട്യോളും' പരിപാടിയുടെ മുഖ്യലക്ഷ്യം. കാസർകോട് നഗരസഭയിലെ 38 വാർഡുകളിലും പരിപാടി സമയബന്ധിതമായി പൂർത്തീകരിച്ചിരുന്നു.

Keywords: Kerala, News, Kasaragod, Municipality, Program, Students, Anti Plastic, Kasaragod Municipality won first place in the 'Teacherum Kuttyolum' programme.
< !- START disable copy paste -->

Post a Comment