Join Whatsapp Group. Join now!

നീലേശ്വരം താലൂക് ആശുപത്രിയിൽ ഡയാലിസിസ് യൂനിറ്റ് പ്രവർത്തനം തുടങ്ങി

Dialysis unit started functioning at Neeleswaram Thaluk Hospital#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നീലേശ്വരം: (my.kasargodvartha.com 01.12.2021) കാത്തിരിപ്പിനൊടുവിൽ നീലേശ്വരം താലൂക് ആശുപത്രിയിൽ ഡയാലിസിസ് യൂനിറ്റ് പ്രവർത്തനമാരംഭിച്ചു. തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാലൻ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. ആദ്യഘട്ടത്തിൽ 10 പേർക്കും തുടർന്ന് 20 പേർക്കും സേവനം പ്രയോജനപ്പെടും.
 
Dialysis unit started functioning at Neeleswaram Thaluk Hospital

നീലേശ്വരം നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ടി പി ലത സ്വാഗതം പറഞ്ഞു. നഗരസഭാ ചെയർപേഴ്സൻ ടി വി ശാന്ത അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ജമാൽ അഹ്‌മദ്‌ റിപോർട് അവതരിപ്പിച്ചു.

വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി, കൗൺസിലർമാർ, കെ രാഘവൻ, പി വിജയകുമാർ, കെ എം തമ്പാൻ നായർ, റഫീഖ് കോട്ടപ്പുറം, മുഹ് യുദ്ദീൻ പി, പി മോഹനൻ, സുരേഷ് പുതിയേടത്ത്, എം ബാലകൃഷ്ണൻ, ബോബി സെബാസ്റ്റ്യൻ, എം ജെ ജോയി തുടങ്ങിയവർ സംസാരിച്ചു.


Keywords: Kerala, News, Kasaragod, Kanhangad, Neeleshwaram, Dialysis unit started functioning at Neeleswaram Thaluk Hospital.
< !- START disable copy paste -->

Post a Comment